city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം: സലാം കന്യപ്പാടി പ്രസിഡണ്ട്, പി.ഡി നൂറുദ്ദീന്‍ സെക്രട്ടറി, ഫൈസല്‍ പട്ടേല്‍ ട്രഷറര്‍

ദുബൈ: (www.kasargodvartha.com 20/04/2015) ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള കൗണ്‍സില്‍ മീറ്റ് ആക്ടിംഗ് പ്രസിഡണ്ട് സലീം ചേരങ്കൈയുടെ അധ്യക്ഷതയില്‍ യു.എ.ഇ കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി എളേറ്റില്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജീവ കാരുണ്യ പ്രവര്‍ത്തനം ഈമാനിന്റെ ഭാഗമാണെന്നും ജീവ കാരുണ്യ രംഗത്ത് ഏറ്റവും വലിയ പ്രവര്‍ത്തനം നടത്തുന്നത് കെ.എം.സി.സി മാത്രമാണെന്നും എളേറ്റില്‍ ഇബ്രാഹിം പറഞ്ഞു.

പ്രവാസ ജീവിതത്തിന്റെ നൊമ്പരങ്ങള്‍ക്കിടയിലും സഹജീവികളെ സംരക്ഷിക്കുന്നതിനോടൊപ്പം സമൂഹത്തിലെ നിലാരംബകര്‍ക്ക് അത്താണിയായി മാറാന്‍ സാധിക്കുന്നത് കെ.എം.സി.സിയുടെ വിജയമാണ്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൗജന്യ ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചും, വീടില്ലാത്തവര്‍ക്ക് ബൈത്തുറഹ് മ നല്‍കിയും, മറ്റു സാമൂഹിക - സാംസ്‌കാരിക രംഗങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തിയും ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിക്ക് പ്രവര്‍ത്തന രംഗത്ത് വളരെ മുന്നേറാന്‍ സാധിച്ചു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. നൂറുദ്ദീന്‍ ആറാട്ടുകടവ് പ്രവര്‍ത്തന റിപോര്‍ട്ടും ഫൈസല്‍ പട്ടേല്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

2015 - 2018 വര്‍ഷത്തേക്കുള്ള കമ്മിറ്റി ഭാരവാഹികളെ ഐക്യകണ്‌ഠേന തെരഞ്ഞടുത്തു. പ്രസിഡണ്ട്: സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി: നൂറുദ്ദീന്‍ ആറാട്ടുകടവ്, ട്രഷറര്‍: ഫൈസല്‍ പട്ടേല്‍. വൈസ് പ്രസിഡണ്ടുമാര്‍: സലീം ചേരങ്കൈ, ഇ.ബി അഹമ്മദ് ചെടേക്കാല്‍, ഐ.പി.എം ഇബ്രാഹിം പൈക്ക, അസീസ് കമാലിയ, കരീം മൊഗ്രാല്‍ പുത്തൂര്‍. സെക്രട്ടറിമാര്‍: സത്താര്‍ ആലംപാടി, സിദ്ദീഖ് ചൗക്കി, റഹീം നെക്കര, മുനീഫ് ബദിയടുക്ക, റഹ് മാന്‍ പടിഞ്ഞാര്‍. ഉപദേശക സമിതി ചെയര്‍മാന്‍: യഹ് യ തളങ്കര. വൈസ് ചെയര്‍മാന്‍മാര്‍: ഹസൈനാര്‍ തോട്ടുംഭാഗം, ഹനീഫ് ചെര്‍ക്കള, എരിയാല്‍ മുഹമ്മദ്കുഞ്ഞി, ഗഫൂര്‍ എരിയാല്‍, ഖലീല്‍ പതിക്കുന്നു, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍. റീട്ടേണിംഗ് ഓഫീസറായി ഹംസ തൊട്ടിയും നിരീഷകന്‍മാരായി ടി.ആര്‍ ഹനീഫ്, അയ്യൂബ് ഉറുമി, മുഹമ്മദ് അലി തൃക്കരിപ്പൂരും കൗണ്‍സില്‍ നിയന്ത്രിച്ചു.

യു.എ.ഇ കെ.എം.സി.സി ഉപാധ്യക്ഷന്‍ എം.സി ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ദുബൈ കെ.എം.സി.സി പ്രസിഡണ്ട് അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ഹസൈനാര്‍ തോട്ടുംഭാഗം, ഹനീഫ ചെര്‍ക്കള, എം.സി മുഹമ്മദ് തൃക്കരിപ്പൂര്‍, ഹംസ തൊട്ടി,  അബ്ദുല്ല ആറങ്ങാടി, എരിയാല്‍ മുഹമ്മദ്കുഞ്ഞി, ഹസൈനാര്‍ ബീജന്തടുക്ക, ഗഫൂര്‍ എരിയാല്‍, ഖലീല്‍ പതിക്കുന്നു, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, ഗഫൂര്‍ പള്ളിക്കാല്‍, ലത്വീഫ് മഠത്തില്‍, സത്താര്‍ നാരംപാടി, നൗഫല്‍ ചേരൂര്‍, ഷാഫി കാസിവളപ്പില്‍, തല്‍ഹത് തളങ്കര, ഹസന്‍ പതിക്കുന്നില്‍, അസീസ് മിതടി, ഖാദര്‍ ബാങ്കോട്, ഫിറോസ് ബാങ്കോട്, ഉപ്പി കല്ലങ്കൈ, സാബിത് ചൗക്കി, എം.എസ് ഹമീദ് ബദിയടുക്ക, റസാഖ് ബദിയടുക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു.

യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര, മുനീര്‍ ചെര്‍ക്കള, മഹ് മൂദ് കുളങ്കര, ശരീഫ് പൈക്ക, റഹീം ചെങ്കള തുടങ്ങിയവര്‍ ഓണ്‍ലൈനിലൂടെ ആശംസ നേര്‍ന്നു. സിദ്ദീഖ് കനിയടുക്കം ഖിറാഅത്ത് പാരായണം ചെയ്തു. ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം: സലാം കന്യപ്പാടി പ്രസിഡണ്ട്, പി.ഡി നൂറുദ്ദീന്‍ സെക്രട്ടറി, ഫൈസല്‍ പട്ടേല്‍ ട്രഷറര്‍

Keywords : Kasaragod, Kerala, KMCC, Gulf, Committee, Salam Kanyappdi, PD Norudheen, Faisal Patel.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia