city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ടെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ഒറ്റക്കെട്ടായ ശ്രമം വേണം: ടി.എ. ഷാഫി

ദുബൈ: (www.kasargodvartha.com 05/03/2015) രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും കൈകോര്‍ത്തുനിന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ കാസര്‍കോടിന്റെ സകല സ്വപ്നങ്ങളെയും തകര്‍ത്തുകളയുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ കഴിയുകയുള്ളൂവെന്ന് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.എ. ഷാഫി അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം സംഘടിപ്പിച്ച 'ജേണല്‍ ജംഗ്ഷന്‍' പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയ കൊലപാതകങ്ങള്‍ അരങ്ങേറുമ്പോള്‍പോലും ചേരിതിരിഞ്ഞ് പരസ്പരം പ്രസ്താവനകള്‍ ഇറക്കാനാണ് നേതാക്കള്‍ മത്സരിക്കുന്നത്. വര്‍ഗീയതയുടെ വിത്തുവിതറി നാടിന്റെ സ്വസ്തത കെടുത്തുന്നവര്‍ക്കെതിരെ ഒന്നിച്ചിരുന്ന് ശക്തമായി പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ തയ്യാറായാല്‍ സമീപ ഭാവിയില്‍ തന്നെ ഫലം കണ്ടുതുടങ്ങുമെന്നും ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വത്തെയും മതസ്വാതന്ത്ര്യത്തെയും വെല്ലുവിളിക്കുന്ന നടപടികള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികളടക്കം യുവസമൂഹം മയക്കുമരുന്നിന് അടിമപ്പെട്ടുകൊണ്ടിരിക്കുന്ന അപകടകരമായ കാഴ്ചയാണ് കാസര്‍കോടിനെ ഞെട്ടിക്കുന്നത്. ഇത് മുളയിലേനുള്ളിയെറിയാന്‍ രക്ഷിതാക്കളും പോലീസും  ആത്മാര്‍ത്ഥമായി ശ്രമിക്കണം. കാസര്‍കോടിന്റെ വികസനത്തിനുവേണ്ടി പ്രവാസി സമൂഹത്തിനും വലിയ പങ്കുവഹിക്കാനുണ്ട്. കേരളത്തിന്റെ പുരോഗതിയില്‍ സുപ്രധാന പങ്ക് വഹിച്ചത് പ്രവാസികണ്. എന്നും പ്രവാസിയുടെ നാടിനോടുള്ള സ്‌നേഹത്തെയും, ത്യാഗമനോഭാവത്തെയും ചെറുതായി കാണാന്‍ ആവില്ല. നാട്ടിലുള്ളവരുടെ സങ്കല്‍പത്തില്‍ നിന്ന്തീര്‍ത്തും വിപരീതമാണ് പ്രവാസിയുടെ ജീവിതം. കെ.എം.സി.സിയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും കാരുണ്യത്തിന്റെ കവാടമായാണ് കെ.എം.സി.സി.യെ കാണുന്നതെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

ആക്ടിംഗ് പ്രസിഡണ്ട് ഷരീഫ് പൈക്ക അധ്യക്ഷത വഹിച്ചു. യു.എ.ഇ. കെ.എം.സി.സി. ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സിസി. കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം യു.എ.ഇ. കെ.എം.സി.സി. ജനറല്‍ സെക്രട്ടറി എളേറ്റില്‍ ഇബ്രാഹിം മാധ്യമപ്രവര്‍ത്തകന്‍ ടി.എ. ഷാഫിക്ക് സമ്മാനിച്ചു.

ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. പ്രമുഖ നാടക ആചാര്യനും സംവിധായകനുമായ ഇബ്രാഹിം വേങ്ങര, ദുബൈ കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ ഇബ്രാഹിം മുറിച്ചാണ്ടി, ഹസൈനാര്‍ തോട്ടുംഭാഗം ഹനീഫ ചെര്‍ക്കള, ഹനീഫ് കല്‍മട്ട, ഒ.കെ. ഇബ്രാഹിം, നാസര്‍ കുറ്റിച്ചിറ, ജില്ലാ കെ.എം.സി.സി. നേതാക്കളായ ജലീല്‍ ചന്തേര, അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കള, എരിയാല്‍ മുഹമ്മദ്കുഞ്ഞി, ഹസൈനാര്‍ ബീജന്തടുക്ക, ടി.ആര്‍. ഹനീഫ, ഖാദര്‍ ബെണ്ടിച്ചാല്‍, മണ്ഡലം കെ.എം.സി.സി. നേതാക്കളായ ഫൈസല്‍ പട്ടേല്‍ അയ്യൂബ് ഉറുമി, സി.എച്ച്. നൂറുദ്ദീന്‍, ഡോക്ടര്‍ ഇസ്മൗഈല്‍, സലീംചേരങ്കൈ, ഇ.ബി. അഹമ്മദ്, റഹീം ചെങ്കള, സത്താര്‍ ആലംപാടി, പഞ്ചായത്ത് കെ.എം.സി.സി. നേതാക്കളായ അസീസ് കമാലിയ, കരീം മൊഗര്‍, മുനീഫ ബദിയടുക്ക, സിദ്ദീഖ് ചൗക്കി, ഹസന്‍ പതിക്കുന്നില്‍, റഹ് മാന്‍ പടിഞ്ഞാര്‍, സി.എ. സമീര്‍ ചെങ്കള, സി.എ സലീം ഖത്തര്‍,  ഇഖ്ബാല്‍ കൊട്ടയാട്, സാദിഖ് പീടികക്കാരന്‍, അസ്‌ലം ജദീദ് റോഡ് പ്രസംഗിച്ചു.

തല്‍ഹത്ത് തളങ്കര ഖിറാഅത്തും സെക്രട്ടറി പി.ഡി. നൂറുദ്ദീന്‍ആറാട്ടുകടവ് നന്ദിയും പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാസര്‍കോട്ടെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ഒറ്റക്കെട്ടായ ശ്രമം വേണം: ടി.എ. ഷാഫി

കാസര്‍കോട്ടെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ഒറ്റക്കെട്ടായ ശ്രമം വേണം: ടി.എ. ഷാഫി

Keywords : Kasaragod, Kerala, Clash, Death, Murder, Police, Natives, Dubai, KMCC, Meet, Gulf, Yahya-Thalangara, TA Shafi. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia