city-gold-ad-for-blogger

ദുബൈയിൽ 'ഹല കാസർകോട്' ഗ്രാൻഡ് ഫെസ്റ്റ് ചരിത്രമായി; പ്രമുഖ വ്യവസായികളെ ആദരിച്ചു

Stage event of the Hala Kasaragod Grand Fest.
Photo: Special Arrangement

● ദുബായ് കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റിയാണ് 'സിറ്റി ഗോൾഡ് ഹല കാസറകോട് ഗ്രാൻഡ് ഫെസ്റ്റ് 2025' സംഘടിപ്പിച്ചത്.
● ദുബായ് എത്തിസലാത്ത് അക്കാദമിയിൽ നടന്ന സംഗമം ഉൽഘാടനം ചെയ്തത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ്.
● ഖാദർ തെരുവത്തിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി 'ലെഗസി ലെജൻഡ് അവാർഡ്' സമ്മാനിച്ചു.
● ശംസുദ്ധീൻ ബിൻ മൊഹിയുദ്ധീന് 'യൂണിറ്റി അംബാസഡർ അവാർഡും' യഹ്‌യ തളങ്കരയ്ക്ക് 'ഹ്യുമാനിറ്റി ക്രൗൺ അവാർഡും' നൽകി.
● പ്രവാസികൾ രാജ്യത്തെക്കൂടി പോറ്റുന്നവരാണെന്ന് എം എ യൂസഫലി മുഖ്യ പ്രഭാഷണത്തിൽ വ്യക്തമാക്കി.
● കോവിഡ് കാലത്ത് കാസറകോട് ജില്ലാ കെഎംസിസി നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളെ പി കെ കുഞ്ഞാലിക്കുട്ടി പ്രശംസിച്ചു.

ദുബൈ: (KasargodVartha) വൻ ജനാവലി സാക്ഷ്യം വഹിച്ച അവിസ്മരണീയ മുഹൂർത്തത്തിൽ, ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'സിറ്റി ഗോൾഡ് ഹലാ കാസറകോട് ഗ്രാൻഡ് ഫെസ്റ്റ് 2025' യുഎഇയിലെ പ്രവാസി സംഗമ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചു. ദുബായ് എത്തിസലാത്ത് അക്കാദമിയിൽ നടന്ന കാസറകോട് ജില്ലക്കാരുടെ ഈ ആഗോള സംഗമം, ജില്ലയുടെ സാംസ്കാരിക തനിമയും പ്രവാസി കൂട്ടായ്മയുടെ ശക്തിയും കാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയും വിളിച്ചോതുന്നതായിരുന്നു.

Stage event of the Hala Kasaragod Grand Fest.

'ഹല കാസറകോട്' ഗ്രാൻഡ് ഫിനാലെയുടെ ഉൽഘാടനം നിർവഹിച്ചത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ്. കെഎംസിസി നടത്തുന്നത് തുല്യതയില്ലാത്ത കാരുണ്യ സേവനങ്ങളാണെന്നും, അത് മറ്റാർക്കും അത്ര ലളിതമായി ചെയ്യാൻ സാധിക്കുന്നതല്ലെന്നും അദ്ദേഹം ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. നമ്മുടെ രാജ്യം നിലനിൽക്കാൻ എല്ലാവരും ഐക്യത്തോടെ നിലകൊള്ളണം. 'മതേതരത്വവും ഭരണഘടനയും സംരക്ഷിച്ചുകൊണ്ട് വേണം നാം മുന്നേറാൻ' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ഇന്ന് ഒരു ഭരണത്തിന്റെ അഭാവമുണ്ട്. ആധുനിക എഐ ടെക്നോളജി പഠിച്ച യുവതീ യുവാക്കളെ പോലും കേരളത്തിന് ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ അവർ കൂട്ടത്തോടെ നാടുവിടുന്ന സാഹചര്യം ആശങ്കാജനകമാണെന്നും സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു.

Stage event of the Hala Kasaragod Grand Fest.

ചടങ്ങിൽ കാസറകോടിൻ്റെയും പ്രവാസലോകത്തെയും പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു. വ്യവസായ പ്രമുഖനും സാമൂഹ്യപ്രവർത്തകനുമായ ഖാദർ തെരുവത്തിന് ലുലു ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ എം എ യൂസഫലി 'ലെഗസി ലെജൻഡ് അവാർഡ്' സമ്മാനിച്ചു. പ്രമുഖ വ്യവസായിയും യുഎഇ കെഎംസിസി ദേശീയ ഉപദേശക സമിതി ചെയർമാനുമായ ശംസുദ്ധീൻ ബിൻ മൊഹിയുദ്ധീന് 'യൂണിറ്റി അംബാസഡർ അവാർഡും' വ്യവസായിയും ദുബായ് കെഎംസിസി ജനറൽ സെക്രട്ടറിയുമായ യഹ്‌യ തളങ്കരയ്ക്ക് 'ഹ്യുമാനിറ്റി ക്രൗൺ അവാർഡും' പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മാനിച്ചു.

മുഖ്യ പ്രഭാഷണം നടത്തിയ എം എ യൂസഫലി, യുഎഇ ഭരണാധികാരികൾ ഒരുക്കിത്തന്ന സവിശേഷമായ സാമൂഹിക സാഹചര്യങ്ങളാണ് കേരളത്തിലെ വീടുകളിൽ ഐശ്വര്യത്തിനും അശ്രയത്തിനും കാരണമായതെന്ന് പറഞ്ഞു. 'പ്രവാസികൾ സ്വന്തം കുടുംബത്തെ മാത്രമല്ല പോറ്റുന്നത്, അവർ രാജ്യത്തെക്കൂടി പോറ്റുന്നവരാണ്. കാരണം, നാട്ടിലെ ഏത് നന്മയിലും ഒരു ഗൾഫ് പ്രവാസിയുടെ സംഭാവനയുണ്ടാകും' എന്നും അദ്ദേഹം വ്യക്തമാക്കി.

Stage event of the Hala Kasaragod Grand Fest.

'കാരുണ്യത്തിൻ്റെ പര്യായമാണ് കെഎംസിസി' എന്ന് പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരിയുടെ കാലത്ത് കാസറകോട് ജില്ലാ കെഎംസിസി തുടങ്ങിയ മാതൃകാപരമായ പ്രവർത്തനങ്ങൾ ലോകം ഏറ്റെടുത്തുവെന്നും, പ്രതിസന്ധി ഘട്ടങ്ങളിൽ ഈ കൂട്ടായ്മയുടെ ശക്തി വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായ് കെഎംസിസി കാസറകോട് ജില്ലാ പ്രസിഡൻ്റ് സലാം കന്യാപ്പാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഹനീഫ് ടി ആർ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി, ട്രഷറർ പി വി അബ്ദുൽ വഹാബ് എം പി, സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി പി എം എ സലാം, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, അഡ്വ ഹാരിസ് ബീരാൻ എം പി, കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി, സെക്രട്ടറി എ അബദുറഹിമാൻ, ട്രഷറർ പി എം മുനീർ ഹാജി, എം എൽ എ മാരായ എൻ എ നെല്ലിക്കുന്ന്, എ കെ എം അഷ്റഫ്, കെഎംസിസി നേതാക്കളായ പുത്തൂർ റഹ്‌മാൻ, നിസാർ തളങ്കര, ഡോ അൻവർ അമീൻ, അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടി, അഡ്വ ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, കരീം സിറ്റിഗോൾഡ്, ലത്തീഫ് ഉപ്പള ഗേറ്റ്, പി എ സൽമാൻ ഇബ്രാഹിം, ഡോ അബൂബക്കർ കുറ്റികോൽ, ഷാഫി നാലപ്പാട്, ബഷീർ കിന്നിങ്കാർ എന്നിവർ പ്രസംഗിച്ചു. ട്രഷറർ ഡോക്ടർ ഇസ്മയിൽ നന്ദി രേഖപ്പെടുത്തി. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വ്യവസായ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ ആരംഭിച്ച ഫെസ്റ്റിൽ മാജിക് ഷോ, ഗെയിമുകൾ, മെഹന്തി ഫെസ്റ്റ്, ഒപ്പന, കോൽക്കളി എന്നിവയും, തുടർന്ന് കണ്ണൂർ ഷെരീഫ് നയിച്ച ഇശൽ വിരുന്നും അരങ്ങേറി. സമീപകാലത്ത് ദുബൈ കണ്ട ഏറ്റവും വലിയ ജനക്കൂട്ടമാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്.

പ്രവാസ ലോകത്തെ ഈ വലിയ കൂട്ടായ്മയെയും അവർക്ക് ലഭിച്ച അംഗീകാരങ്ങളെയും അഭിനന്ദിച്ച് വാർത്ത ഷെയർ ചെയ്യുക.

Article Summary: Dubai KMCC's 'Hala Kasaragod Fest' honored leaders; Sadiq Ali Thangal and M.A. Yusuff Ali spoke.

#HalaKasaragod #KMCCDubai #PravasiSammelanam #MAHalaKasaragod #DubaiFest #YusuffAli




 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia