city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തിന് പൂക്കാലമായിരുന്നു: യഹ് യ തളങ്കര

(www.kasargodvartha.com 26/03/2016) ഇന്ത്യയില്‍ വികസന തേരോട്ടമുള്ള സംസ്ഥാനമായി കേരളം മാറി, കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തിന് പൂക്കാലമായിരുന്നു, നാടിന്റെ വികസനം യു ഡി എഫില്‍ നിന്നും മാത്രമാണെന്ന് കേരളത്തിന്റെ ഓണംകേറാ മൂലകളിലുള്ളവരും മനസിലാക്കിയിരിക്കുന്നു- കെ എം സി സി യു എ ഇ കേന്ദ്ര ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കരയുടെ വാക്കുകളാണിത്.

കേരളമാകെ ആഞ്ഞടിച്ച വികസന തരംഗത്തെ കൊച്ചായി കാണുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. പ്രബുദ്ധ കേരളം അത് മനസിലാക്കിയിട്ടുണ്ട്. ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പ് കാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ച അദ്ദേഹം മണ്ഡലം കമ്മിറ്റിയുടെ സമകാലിക ഇടപെടലുകളെ പ്രശംസിച്ചു.

കാസര്‍കോട് മാറ്റത്തിന്റെ തുടക്കത്തിന് വിസിലൂതിയത് എന്‍ എ എന്ന പ്രതിഭാ ശാലിയായ ഊര്‍ജ്വസ്വലനായ എം എല്‍ എ ആണെന്ന് പ്രതിപക്ഷങ്ങള്‍ പോലും സമ്മതിക്കും. അത്ഭുതപ്പെടുത്തുന്ന അലാവുദ്ദീന്റെ വിളക്ക് പോലെയാണ് എന്‍ എയുടെ പ്രവര്‍ത്തന ശൈലി. വികസന പട്ടികയുടെ നീളം എന്റെ വാക്കുകളെ ദീര്‍ഘിപ്പിക്കും. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഒരു മാലാഖയെ പോലെയാണ് എന്‍ എ ചെയ്ത് വരുന്നത്. കിട്ടേണ്ടത് കിട്ടേണ്ടിടത്ത് നിന്നു തരം പോലെ വാങ്ങാന്‍ നമ്മുടെ രണ്ട് എം എല്‍ എമാരും മിടുക്കന്മാരാണ്.

ജനങ്ങളുടെ കൂടെ നിന്ന് കാര്യങ്ങള്‍ പഠിച്ച് പ്രശ്‌ന പരിഹാരം കാണാന്‍ മുന്‍ എം എല്‍ എ സി ടിയുടെ അതേ പാടവം എന്‍ എയ്ക്കുണ്ട്. ചെയ്തതിനേക്കാളേറെ ചെയ്യാനുണ്ട് എന്ന ഉറച്ച അഭിപ്രായമുള്ള എന്‍ എ ഇനിയും ഒരഞ്ച് വര്‍ഷക്കാലം കാസര്‍കോട് മണ്ഡലത്തില്‍ തുടരുകയാണെങ്കില്‍ മറ്റു ജില്ലക്കാര്‍ അന്ധാളിച്ചു നില്‍ക്കുമാറ് മഹാത്ഭുതങ്ങള്‍ കാട്ടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മഞ്ചേശ്വരം എം എല്‍ എ, പി ബി അബ്ദുര്‍ റസാഖും നാടിന്റെ തുടിപ്പറിഞ്ഞ വ്യക്തിത്വമാണ്. തനിക്ക് ലഭിക്കുന്ന ശമ്പളം പാവങ്ങള്‍ക്ക് വേണ്ടി മാറ്റി വെച്ച പി ബി ഏക്കര്‍ കണക്കിന് സ്വന്തം പേരിലുള്ള സ്ഥലം പാവങ്ങള്‍ക്കായി പകുത്തു കൊടുത്ത് കാരുണ്യ പ്രവര്‍ത്തനം ജീവിതത്തിന്റെ അലങ്കാരമാക്കി. വികസനം കൊണ്ട് മഞ്ചേശ്വരത്തിന്റെ മുഖച്ഛായ മാറ്റിയെടുത്തു. ജനങ്ങളുടെ മനസും നാടിന്റെ വികാസവുമാണ് ഈ ജനപ്രതിനിധികളുടെ ലക്ഷ്യം എന്നത് ഏല്ലാവരും മനസിലാക്കിയതാണ്.

'നാട് വളരണം ഭരണം തുടരണം' എത്ര മനോഹര മുദ്രാവാക്യം. നാട് വളരണം, ഒന്നാലോചിച്ച് നോക്കിയേ! അഞ്ച് വര്‍ഷം മുമ്പ് നാം അനുഭവിച്ച കേരളത്തിന്റെ പച്ചയായ മുഖം, ഇന്നു നാം കണ്ട് കൊണ്ടിരിക്കുന്ന വികസന സുന്ദരമായ കേരളത്തിന്റെ നേര്‍ച്ചിത്രം. ഈ മാറ്റം എങ്ങനെ സംഭവിച്ചു. സ്വമേധയാ ഉണ്ടാകുന്ന മാറ്റമാണോ. എങ്കില്‍ ഇതിനേക്കാളും വളരേണ്ടേ.?

ഈ മാറ്റത്തിന് പിന്നില്‍ വികസന തല്‍പരായ മന്ത്രിമാരും ഉദ്യോഗസ്ഥരും ജന പ്രതിനിധികളും ഒരേ താളത്തില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളുമുണ്ട്. അതിനെ നിയന്ത്രിക്കാന്‍ തൊണ്ട തുറന്ന് നീട്ടി പുലഭ്യം പറയാത്ത കര്‍ക്കശ സ്വഭാവക്കാരനല്ലാത്ത ഒരു മുഖ്യമന്തിയുണ്ട്. ഫ്‌ളൈറ്റില്‍ ഇരുന്ന് കിട്ടുന്ന മണിക്കൂറുകള്‍ പോലും ഫയല്‍ ചെക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന നിസ്വാര്‍ത്ഥനായ മുഖ്യമന്ത്രി. ഇത് ഞാന്‍ നേരിട്ട് ബംഗളൂരു മധ്യേ കണ്ണ് കൊണ്ട് കണ്ട കാഴ്ചയാണ്.

ഈ മുഖ്യമന്ത്രി തുടരേണ്ടത് കേരളത്തിന്റെ ഇനിയുള്ള അഞ്ച് വര്‍ഷ വികസന പുരോഗതിക്കനിവാര്യമാണ്, ആവശ്യമാണ്. യഹ്‌യ സാഹിബിന്റെ പ്രൗഢ വാക്കുകള്‍ക്ക് ഓണ്‍ലൈനില്‍ ലൈക്കുകളുടെ നിരയായിരുന്നു. കാസര്‍കോട് മണ്ഡലം ദുബൈ കെ എം സി സി പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷനായ ഓണ്‍ലൈന്‍ മീറ്റില്‍ ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു. എം എല്‍ എമാരായ പി ബി അബ്ദുര്‍ റസാഖും, എന്‍ എ നെല്ലിക്കുന്നും സംഗമത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു.

യു എ ഇ കെ എം സി സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബൈ കെ എം സി സി പ്രസിഡണ്ട് പി കെ അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ദുബൈ കെ എം സി സി നേതാക്കളായ ഒ കെ ഇബ്രാഹിം, ഇസ്മാഈല്‍ ഏറാമല, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, ഹനീഫ് കല്‍മട്ട, ഹനീഫ് ചെര്‍ക്കള, ജില്ലാ കെ എം സി സി നേതാക്കളായ ഹംസ തൊട്ടി, മുനീര്‍ ചെര്‍ക്കള, ഹസൈനാര്‍ ബീജന്തടുക്ക, മഹ് മൂദ് കുളങ്കര, എരിയാല്‍ മുഹമ്മദ് കുഞ്ഞി, മണ്ഡലം നേതാക്കളായ സലീം ചേരങ്കൈ, ഇ ബി അഹ് മദ്, ഐ പി എം ഇബ്രാഹിം, സത്താര്‍ ആലംപാടി, കരീം മൊഗര്‍, സിദ്ദീഖ് ചൗക്കി, മുനീഫ് ബദിയടുക്ക, റഹീം നെക്കര, റഹ് മാന്‍ പടിഞ്ഞാര്‍, വൈ ഹനീഫ കുംബഡാജെ, ഹസന്‍ പതിക്കുന്നില്‍, ത്വല്‍ഹത്ത് തളങ്കര, ഖലീല്‍ പതിക്കുന്ന്, ഗഫൂര്‍ എരിയാല്‍, അന്‍വര്‍ ആദൂര്‍, റസാഖ് ബദിയടുക്ക, അബ്ദുല്ല ബെളിഞ്ചം, സുബൈര്‍ മൊഗ്രാല്‍പുത്തൂര്‍, റഹീം ചെങ്കള, സിദ്ദീഖ് കനിയടുക്കം, സത്താര്‍ നാരംപാടി, എം എസ് അരിയപ്പാടി, ഉപ്പി കല്ലിങ്കൈ, ഖലീല്‍ ചൗക്കി, റിയാസ് ബദിയടുക്ക സംബന്ധിച്ചു.

മണ്ഡലം വൈസ് പ്രസിഡണ്ട് അസീസ് കമാലിയ ഖിറാഅത്തും ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദിയും പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തിന് പൂക്കാലമായിരുന്നു: യഹ് യ തളങ്കര

Keywords : Yahya-Thalangara, UDF, N.A.Nellikunnu, P.B. Abdul Razak, MLA, Meet, KMCC, Gulf.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia