മംഗലാപുരം എയര്‍പോര്‍ട്ടിലെ പീഢനങ്ങള്‍ക്കെതിരെ ദുബായ് കെ.എം.സി.സി
May 27, 2012, 12:43 IST
ദുബായ്: മംഗലാപുരം വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് നേരിടേണ്ടിവരുന്ന അധികൃതരുടെ പീഡനങ്ങള്‍ക്കെതിരെ ശ്ക്തമായി പ്രതികരിക്കുമെന്ന് ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു. ചെക്കിംഗ് എന്ന വ്യാജേന കാസര്‍കോട് ജില്ലയിലെ യാത്രക്കാരെ മാത്രം തെരഞ്ഞുപിടിച്ചു മണിക്കുറുകളോളം തടഞ്ഞു വച്ച് നടത്തുന്ന പരിശോധന പ്രതിഷേധാര്‍ഹമാണ്. ഇത്തരം ഹീനമായ നടപടികള്‍ അവസാനിപ്പിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രിയുടെ ശ്രദ്ധയില്‍ മംഗലാപുരം വിമാനത്താവളത്തിലെ പ്രശ്‌നങ്ങള്‍ കൊണ്ടുവരും. ഖാദര്‍ ബണ്ടിച്ചാലിന്റെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി.കെ.അബ്ദുല്‍ ഖാദര്‍, അഫ്‌സല്‍ മെട്ടമ്മല്‍, ജലീല്‍ ചന്തേര, ഹസൈനാര്‍ ബീജന്തടുക്കം എന്നിവര്‍ സംസാരിച്ചു അബ്ദുള്ള ആറങ്ങാടി സ്വാഗതവും, ടി.ആര്‍.ഹനീഫ നന്ദിയും പറഞ്ഞു.

Keywords: Dubai-KMCC, Mangalore, Airport