ദുബൈ കാസര്‍കോട് മുനിസിപ്പല്‍ കെഎംസിസി കണ്‍വെന്‍ഷന്‍ 29 ന്
Sep 10, 2016, 09:31 IST
ദുബൈ: (www.kasargodvartha.com 10/09/2016) ദുബൈ കാസര്‍കോട് മുനിസിപ്പല്‍ കെ എം സി സി കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 29 ന് നടത്താന്‍ അഡ്‌ഹോക് കമ്മിറ്റി തീരുമാനിച്ചു. വ്യാഴാഴ്ച രാത്രി 10 മണിക്ക് കെ എം സി സി അല്‍ ബറാഹ ഓഫീസില്‍ കണ്‍വെന്‍ഷന്‍ നടക്കും. മുസ്ലിം ലീഗ് നേതാക്കളും കെ എം സി സി നേതാക്കളും പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കാന്‍ മുനിസിപ്പല്‍ പ്രദേശത്തെ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
ദേര റാഫി ഹോട്ടലില്‍ നടന്ന യോഗത്തില്‍ ഫൈസല്‍ മുഹ്‌സിന്‍ അധ്യക്ഷത വഹിച്ചു. സുബൈര്‍ കൊറക്കോട്, തല്‍ഹത് കടവത്ത്, ഹസ്‌കര്‍ ചൂരി, ഖാദര്‍ ബാങ്കോട്, നൗഫല്‍ റഹ് മാന്‍ തായലങ്ങാടി, സഫ് വാന്‍ അണങ്കൂര്‍, അസ്‌ലം പി എച്ച് തളങ്കര എന്നിവര്‍ സംബന്ധിച്ചു.