രക്തം നല്‍കൂ.... പുഞ്ചിരി സമ്മാനിക്കൂ... യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ആയിരം യൂണിറ്റ് രക്തം നല്‍കാന്‍ തയ്യാറെടുപ്പുകളുമായി കെ എം സി സി
രക്തദാനത്തിലൂടെ ഓരോ ജീവനുകള്‍ രക്ഷിക്കുന്നതോടൊപ്പം തന്നെ ആ കുടുംബത്തിനു പുഞ്ചിരിയാണു സമ്മാനിക്കുന്നത്. യു എ ഇ ദേശീയ ദിനത്തിനോടനുബന്ധിച്ച് നടത്തുന്ന രക്തദാന ക്യാമ്പിലൂടെ പോറ്റമ്മയായ യു എ ഇക്കു രാഷ്ട്രസേവനമാണ് പ്രവാസികള്‍ ചെയ്യുന്നത്. രക്തം ദാനം ചെയ്യുന്നതിലൂടെ രക്തദാതാവ് രാജ്യത്തിനു പുഞ്ചിരി നല്‍കുന്നു എന്ന മഹത്തായ സന്ദേശമാണു ഈ ഒരു മെഗാ രക്തദാന ക്യാമ്പിലൂടെ സമൂഹത്തിനു നല്‍കുന്നതെന്ന് ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ ആക്ടിങ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ട്രഷറര്‍ ഹനീഫ് ടി ആര്‍ മേല്‍പറമ്പ് കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോനെഷന്‍ ടീം ഭാരവാഹികളായ അന്‍വര്‍ വയനാട് സിയാബ് തെരുവത്ത് പറഞ്ഞു. വിവിധ മണ്ഡലം കമ്മിറ്റികളുടെ കോഡിനേറ്റര്‍മാരായി മഞ്ചേശ്വരം - മഹ് മൂദ് ഹാജി പൈവളിഗെ, കാസര്‍കോട് - ഫൈസല്‍ മുഹ്‌സിന്‍, ഉദുമ - കെ പി അബ്ബാസ്, കാഞ്ഞങ്ങാട് - സി എച് നൂറുദ്ദിന്‍, തൃക്കരിപ്പൂര്‍ - സലാം തട്ടാനാച്ചേരി എന്നിവരെ തെഞ്ഞെടുത്തു.
ഇതു സംവധമായി കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് ചേര്‍ന്ന ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികളുടെ യോഗത്തില്‍ അബ്ദുര്‍ റഹ് മാന്‍ ബീച്ചാരക്കടവ്, അഡ്വക്കേറ്റ് ഇബ് റാഹിം ഖലീല്‍ തുടങ്ങിയവരും പങ്കെടുത്തു.