city-gold-ad-for-blogger

Tragedy | ദുബൈയില്‍ ഹോട്ടലില്‍ തീപ്പിടിത്തം; കനത്ത പുകയില്‍ ശ്വാസംമുട്ടി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

Dubai hotel fire: Two dead after inhaling smoke in Naif area
Photo Credit: X/Dubai Media Office

● 6 മിനിറ്റിനുള്ളില്‍ ദുബൈ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി. 
● ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 
● മരണത്തില്‍ സിവില്‍ ഡിഫന്‍സ് അനുശോചനം രേഖപ്പെടുത്തി.

ദുബൈ: (KasargodVartha) ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് പുക ശ്വസിച്ച് ശ്വാസംമുട്ടി രണ്ട് പേര്‍ മരിച്ചു. ദുബൈ ബനിയാസ് റോഡിലെ
(Baniyas Square) ഒരു ഹോട്ടലിലാണ് തീപ്പിടിത്തമുണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തീപ്പിടിത്തത്തെ തുടര്‍ന്ന് ഉയര്‍ന്ന കനത്ത പുക ശ്വസിച്ചാണ് രണ്ടുപേര്‍ മരിച്ചതെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.

തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ച് വെറും ആറ് മിനിറ്റിനുള്ളില്‍ തന്നെ ദുബൈ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി. കെട്ടിടത്തില്‍ നിന്ന് ആളുകളെയെല്ലാം ഒഴിപ്പിച്ചു. ഉടന്‍ തന്നെ തീപ്പിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നു. 

തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ടുപേരുടെ മരണത്തില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അനുശോചനം രേഖപ്പെടുത്തി.

#Dubai #hotelfire #accident #tragedy #casualties #smokeinhalation #civildefense


 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia