city-gold-ad-for-blogger

ദുബൈ ഗ്ലോബല്‍ വില്ലേജ് ഈ മാസം തുറക്കുന്നു

ദുബൈ: (www.kasargodvartha.com 03.10.2020) ദുബൈ ഗ്ലോബല്‍ വില്ലേജ് ഒക്ടോബര്‍ 25ന് തുറക്കുന്നു. കനത്ത സുരക്ഷാ മുന്‍കരുതലുകളോടെയാകും പുതിയ സീസണ്‍. മുന്‍കൂട്ടി ടിക്കറ്റുകള്‍ വാങ്ങാന്‍ വിപുലമായ സംവിധാനങ്ങളാണ് ഇത്തവണ ഏര്‍പ്പെടുത്തുക. ഗ്ലോബല്‍ വില്ലേജ് തുറക്കുന്നതിന്റെ ഭാഗമായി പുതിയ വെബ്‌സൈറ്റും മൊബൈല്‍ ആപ്പും ആരംഭിക്കും. ടിക്കറ്റുകള്‍ മുന്‍കൂട്ടി വാങ്ങാനും കാര്‍ണിവല്‍ റൈഡുകള്‍ക്ക് സുരക്ഷിതമായി ഉള്ളില്‍ കയറാനും ഇതിലൂടെ സഹായകമാകും. 

വില്ലേജിന്റെ ശേഷി മുന്‍നിര്‍ത്തി നിശ്ചിത ശതമാനം സന്ദര്‍ശകരെയാകും ഉള്ളില്‍ പ്രവേശിപ്പിക്കുക. വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും തത്സമയ വിവരങ്ങള്‍ അറിയാനും സൗകര്യം ഏര്‍പ്പെടുത്തും. ശനിയാഴ്ച മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാക്കും. പാസുകള്‍ വെന്‍ഡിങ് മെഷിനിലൂടെ ലഭിക്കും. മുഴുവന്‍ കടകളിലും ഭക്ഷണശാലകളിലും ടിക്കറ്റ് ലഭിക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കും. സ്റ്റേജിനു മുന്നില്‍ നിശ്ചിത അകലം പാലിച്ചാകും സീറ്റ് ഒരുക്കുന്നത്.

ദുബൈ ഗ്ലോബല്‍ വില്ലേജ് ഈ മാസം തുറക്കുന്നു

Keywords:  Dubai, news, Gulf, World, Top-Headlines, Dubai Global Village, Open, Dubai Global Village opens this month

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia