city-gold-ad-for-blogger

Stealing | സിഐഡി ചമഞ്ഞ് വ്യാപാര സ്ഥാപനത്തില്‍ നിന്ന് പണം മോഷ്ടിച്ചെന്ന സംഭവം; ദുബൈയില്‍ 5 പേര്‍ ജയിലില്‍

ദുബൈ: (www.kasargodvartha.com) അല്‍ഖൂസിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് സിഐഡി ചമഞ്ഞ് പണം മോഷ്ടിച്ചെന്ന സംഭവത്തില്‍ അഞ്ചുപേര്‍ ജയിലില്‍. സ്വദേശിയുടെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് തട്ടിപ്പ് സംഘത്തിലുണ്ടായിരുന്നന്നെ് പൊലീസ് പറഞ്ഞു.

സിഐഡികളാണെന്ന് സ്വയം പരിചയപ്പെടുത്തിയ സംഘം സ്ഥാപനത്തിലെ രണ്ട് ജോലിക്കാരെ അറസ്റ്റ് ചെയ്യുകയാണെന്നും അറിയിച്ചു. പിന്നാലെ, പണപ്പെട്ടിയിലുണ്ടായിരുന്ന 80000 ദിര്‍ഹം കൈക്കലാക്കിയെന്നുമാണ് റിപോര്‍ട്.

Stealing | സിഐഡി ചമഞ്ഞ് വ്യാപാര സ്ഥാപനത്തില്‍ നിന്ന് പണം മോഷ്ടിച്ചെന്ന സംഭവം; ദുബൈയില്‍ 5 പേര്‍ ജയിലില്‍

സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ മോഷണ സംഘത്തിന്റെ വാഹനത്തില്‍ കയറ്റി കുറച്ചു ദൂരം കൊണ്ടുപോയ ശേഷം വഴിയില്‍ ഇറക്കി വിട്ടതായും റിപോര്‍ടുകള്‍ പറയുന്നു. സംഭവത്തിന് പിന്നാലെ പൊലീസിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാക്കളെ പൊലീസ് പിടികൂടി.

Keywords: Dubai, news, Gulf, World, Top-Headlines, arrest, Arrested, Police, Dubai: Gang jailed for stealing Dh80,000 from company, kidnapping employee.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia