city-gold-ad-for-blogger

ഇന്‍ഡ്യ ഉള്‍പെടെ 12 രാജ്യങ്ങളില്‍ നിന്ന് ദുബൈലെത്തുന്നവര്‍ക്ക് 48 മണിക്കൂറിനിടെയുള്ള പിസിആര്‍ പരിശോധനാ ഫലം നിര്‍ബന്ധം

ദുബൈ: (www.kasargodvartha.com 05.01.2022) ഇന്‍ഡ്യ ഉള്‍പെടെ 12 രാജ്യങ്ങളില്‍ നിന്ന് ദുബൈലെത്തുന്ന യാത്രക്കാര്‍ക്ക് 48 മണിക്കൂറിനിടെയുള്ള പിസിആര്‍ പരിശോധനാ ഫലം നിര്‍ബന്ധം. ഇന്‍ഡ്യ, ബംഗ്ലാദേശ്, ഈജിപ്ത്, ഇന്‍ഡോനേഷ്യ, ലെബനാന്‍, പാകിസ്താന്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക, സുഡാന്‍, യുകെ, വിയറ്റ്‌നാം, സാംബിയ എന്നീ രാജ്യങ്ങളെയാണ് കോവിഡ് പരിശോധനാ ഫലം ആവശ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പെടുത്തിയത്. 

അതേസമയം ദുബൈയിലെ വിമാനത്താവളങ്ങള്‍ വഴി ട്രാന്‍സിറ്റ് ചെയ്യുന്ന യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാണ്. ദുബൈ ആസ്ഥാനമായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരിശോധനാ ഫലത്തില്‍ അവയുടെ ആധികാരികത പരിശോധിക്കാന്‍ സാധിക്കുന്ന ക്യൂആര്‍ കോഡ് ഉണ്ടായിരിക്കണം. 

ഇന്‍ഡ്യ ഉള്‍പെടെ 12 രാജ്യങ്ങളില്‍ നിന്ന് ദുബൈലെത്തുന്നവര്‍ക്ക് 48 മണിക്കൂറിനിടെയുള്ള പിസിആര്‍ പരിശോധനാ ഫലം നിര്‍ബന്ധം

ദുബൈ വിമാനത്താവളത്തില്‍ ദുബൈ ഹെല്‍ത് അതോരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനാ ഫലം പരിശോധിക്കും. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ യാത്ര പുറപ്പെടുന്ന വിമാനത്താവളത്തില്‍ വച്ച് ആറ് മണിക്കൂറിനകം മറ്റൊരു പിസിആര്‍ പരിശോധനയ്ക്കും വിധേയമാകണമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. ഇന്‍ഡ്യ ഉള്‍പെടെയുള്ള 50ല്‍ അധികം രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ദുബൈയില്‍ എത്തിയ ശേഷവും പിസിആര്‍ പരിശോധന നിര്‍ബന്ധമാണ്. 

Keywords: Dubai, News, Gulf, World, Top-Headlines, COVID-19 ,Test, India, Airport, Dubai flights: 48-hour validity PCR tests must for passengers from over 12 countries

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia