city-gold-ad-for-blogger

Dubai Airport | ദുബൈ വിമാനത്താവളത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തി; യാത്രക്കാരെ സ്വീകരിക്കാന്‍ എത്തുന്ന വാഹനങ്ങള്‍ പണമടച്ചുള്ള പാര്‍കിങ് സൗകര്യങ്ങള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍

ദുബൈ: (www.kasargodvartha.com) ദുബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചത്. യാത്രക്കാരെ സ്വീകരിക്കാന്‍ എത്തുന്ന വാഹനങ്ങള്‍ പണമടച്ചുള്ള പാര്‍കിങ് സൗകര്യങ്ങള്‍ ഉപയോഗിക്കണമെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

സ്‌കൂള്‍ അവധിക്കാലവും ബലിപെരുന്നാള്‍ അവധിയും എത്തുന്ന സാഹചര്യത്തില്‍ തിരക്ക് കുറക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം. ടെര്‍മിനല്‍ ഒന്നില്‍ നിന്നും മൂന്ന് മിനിറ്റ് നടന്നാല്‍ എത്തിച്ചേരാവുന്ന കാര്‍ പാര്‍ക് എ-പ്രീമിയം, ഏഴ് മിനിറ്റ് നടന്നാല്‍ എത്തിച്ചേരാവുന്ന കാര്‍ പാര്‍ക് ബി-ഇകോനമി എന്നിവയിലേതെങ്കിലും വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് ഉപയോഗിക്കാം. കാര്‍ പാര്‍ക് 'എ'യില്‍ അഞ്ച് മിനിറ്റിന് അഞ്ച് ദിര്‍ഹം മുതല്‍ 30 മിനിറ്റിന് 30 ദിര്‍ഹം എന്നതാണ് നിരക്ക്. രണ്ട് മണിക്കൂര്‍ വരെ പാര്‍ക് ചെയ്യാന്‍ 40 ദിര്‍ഹം മതി. 125 ദിര്‍ഹത്തിന് ദിവസം മുഴുവന്‍ പാര്‍ക് ചെയ്യാം. പിന്നീടുള്ള ഓരോ ദിവസത്തിനും നൂറ് ദിര്‍ഹം വീതം ഈടാക്കും. 

Dubai Airport | ദുബൈ വിമാനത്താവളത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തി; യാത്രക്കാരെ സ്വീകരിക്കാന്‍ എത്തുന്ന വാഹനങ്ങള്‍ പണമടച്ചുള്ള പാര്‍കിങ് സൗകര്യങ്ങള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍

കാര്‍ പാര്‍ക് 'ബി'യില്‍ 25 ദിര്‍ഹത്തിന് ഒരു മണിക്കൂറും, രണ്ട് മണിക്കൂറിന് 30 ദിര്‍ഹവും മതി. 45 ദിര്‍ഹം നല്‍കിയാല്‍ നാല് മണിക്കൂര്‍ പാര്‍ക് ചെയ്യാം. ദിവസം മുഴുവന്‍ പാര്‍ക് ചെയ്യാന്‍ ഇവിടെ 85 ദിര്‍ഹമാണ് ചാര്‍ജ്. പിന്നീടുള്ള ഓരോ ദിവസത്തിനും 75 ദിര്‍ഹം ഈടാക്കും.

Keywords: Dubai, News, Gulf, World, Dubai Airport, Passengers,  Dubai airport announces new rule for picking up passengers.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia