city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Malayalee Couple | ദുബൈയില്‍ ബഹുനില കെട്ടിടത്തിലെ തീപ്പിടിത്തത്തില്‍ 16 മരണം; മരിച്ചവരില്‍ മലയാളി ദമ്പതികളും

ദുബൈ: (www.kasargodvartha.com) ദേരയില്‍ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ദമ്പതികളടക്കം 16 മരണം. മലപ്പുറം വേങ്ങര കാലങ്ങാടന്‍ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജെഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍. ഇവര്‍ക്ക് പുറമെ രണ്ട് തമിഴ്‌നാട് സ്വദേശികളും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ ബാക്കിയുള്ളവര്‍ പാകിസ്താന്‍, നൈജീരിയ, സുഡാന്‍ സ്വദേശികളാണ്. അപകടത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു.


ദേര ഫ്രിജ് മുറാര്‍ അല്‍ റാസ് പ്രദേശത്ത് ത്വലാല്‍ സൂപര്‍ മാര്‍കറ്റ് ഉള്‍പെടുന്ന കെട്ടിടത്തിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12:35നാണ് സംഭവം നടന്നത്. അഞ്ച് നില കെട്ടിടത്തിന്റെ നാലാമത്തെ നിലയിലാണ് തീപ്പിടിത്തമുണ്ടായത്. വൈദ്യുതി ഷോര്‍ട് സര്‍ക്യൂടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. തീപ്പിടിച്ചതിനെ തുടര്‍ന്ന് വിന്‍ഡോ എസി പൊട്ടിത്തെറിച്ചതാണ് അപകടം രൂക്ഷമാക്കിയതെന്നാണ് റിപോര്‍ട്.

Malayalee Couple | ദുബൈയില്‍ ബഹുനില കെട്ടിടത്തിലെ തീപ്പിടിത്തത്തില്‍ 16 മരണം; മരിച്ചവരില്‍ മലയാളി ദമ്പതികളും


അടുത്ത മുറിയിലെ തീ റിജേഷും ഭാര്യയും താമസിച്ചിരുന്ന മുറിയിലേയ്ക്കും പടരുകയായിരുന്നു. ശ്വാസം മുട്ടിയാണ് ഇരുവരും മരിച്ചത്. റിജേഷ് ദുബൈയിലെ ഡ്രീംലൈന്‍ ട്രാവല്‍സ് ആന്‍ഡ് ടൂറിസം സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. ദുബൈ ഖിസൈസിലെ ക്രസന്റ് സ്‌കൂള്‍ അധ്യാപികയാണ് ജെഷി.

Keywords:  Gulf News, Malayalam News, World, Dubai News, Top-Headlines, Building in Fire, UAE News, Dubai: 16 dead, 9 injured as massive fire breaks out in residential building.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia