കാസർകോട് നെറ്റ്‌വർക് എന്ന പേരിൽ ഇന്ത്യയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘം പ്രവർത്തിക്കുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നാർകോടിക്സ് കൺട്രോൾ ബ്യൂറോ
കാസർകോട്: (www.kasargodvartha.com 06.04.2021) ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്താൻ 'കാസർകോട് നെറ്റ്‌വർക്' എന്ന പേരിൽ സംഘം പ്രവർത്തിക്കുന്നതായി നാർകോടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) വെളിപ്പെടുത്തി. ഈ സംഘത്തെ നിരീക്ഷിച്ച് വരുന്നതായും എൻസിബി ഉദ്യോഗസ്ഥർ അറിയിച്ചു.
മയക്കുമരുന്നുമായി ഖത്വർ വിമാനത്താവളത്തിൽ പ്രതിമാസം 10 മുതൽ 15 വരെ ഇന്ത്യക്കാരെ അറസ്റ്റ് ചെയ്യുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും 'കാസർകോട് നെറ്റ്‌വർകുമായി ബന്ധമുള്ളവരാണെന്ന് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു. ഖത്വർ, സൗദി അറേബ്യ, കേരള, ബെംഗളുറു എന്നിവിടങ്ങളിലാണ് സംഘത്തിൽ പെട്ടവർ താമസിക്കുന്നത്. വോയ്‌സ് ഒവര്‍ ഇന്റർനെറ്റ് പ്രോടോകോൾ (വി ഓ ഐ പി) വഴിയാണ് ഇവർ പരസ്പരം സമ്പർക്കം പുലർത്തുന്നത്. ഈ നെറ്റ്‌വർകിൽ രാജ്യത്തുടനീളം നൂറോളം പേർ പ്രവർത്തിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ ഈ ശൃംഖലയിലെ അംഗങ്ങൾ വയനാട്, മടിക്കേരി, മംഗളുറു, കുടഗ്, ബെംഗളുറു, മുംബൈ, ഗോവ, ന്യൂഡൽഹി എന്നിവിടങ്ങളിലാണ് ഇവരിൽ ചിലരുടെ കേന്ദ്രം. രാജ്യത്തെ ഏഴോളം വിമാനത്താവളങ്ങൾ ഈ സംഘം മയക്കുമരുന്ന് കടത്തിനായി ഉപയോഗിക്കുന്നുണ്ടെന്നും എൻസിബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
2019 ൽ വിവാഹ സമ്മാനമായി ഖത്വറിലേക്ക് യാത്ര പാകേജ് നൽകി ദമ്പതികളെ വഞ്ചിച്ചതിന് പിന്നിലെ അന്വേഷണങ്ങളാണ് 'കാസർകോട് നെറ്റ്‌വർകിലേക്ക്' എത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് മുംബൈ സ്വദേശികളായ ദമ്പതികളെ നാല് കിലോഗ്രാം ഹാഷിഷുമായി ഖത്വറില്‍ പിടികൂടിയത്. ഇവരുടെ ഹണിമൂണ്‍ സ്പോണ്‍സര്‍ ചെയ്ത ബന്ധു ഖത്വറിലുള്ള ഒരു സുഹൃത്തിന് കൈമാറാന്‍ നല്‍കിയ പാകെറ്റിലായിരുന്നു ലഹരിമരുന്നുണ്ടായിരുന്നത്. അത്രയേറെ വിശ്വസിച്ച ഉറ്റബന്ധുവാണ് ഇവരെ കുരുക്കിലാക്കിയത്. ഇതോടെ മയക്കുമരുന്ന് കടത്തിന് ദമ്പതികൾക്ക് 10 വര്‍ഷം തടവും ഒരു കോടി രൂപ പിഴയും ഖത്വർ കോടതി വിധിച്ചു. തുടര്‍ന്ന് മുംബൈ പൊലീസും എന്‍സിബിയും നടത്തിയ ഒരു വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് നിരപരാധികളായ ദമ്പതികളെ ബന്ധു കബളിപ്പിച്ചതാണെന്ന് കണ്ടെത്തിയത്.
സംഭവത്തിൽ ദമ്പതികളിലൊരാളുടെ പിതാവ് എൻസിബിക്ക് തെളിവുകൾ സഹിതം പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുനീസ് എന്ന പ്രധാനിയടക്കം ആറ് പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുനീസിന്റെ സഹോദരൻ മുഹ്‌സിൻ കെ പി യാണ് ഈ ശൃംഖലയുടെ സൂത്രധാരൻ എന്ന് സംശയിക്കുന്നു. ഇയാൾ ഇപ്പോൾ ഖത്വർ ജയിലിലാണ്. നൈജീരിയയിൽ നിന്നുള്ള ഒരാളും ഇവരുടെ സംഘത്തിലുള്ളതായി കരുതുന്നു. ജമ്മു കശ്മീർ, നേപ്പാൾ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് കൊകെയ്ൻ, കഞ്ചാവ്, കഫീൻ തുടങ്ങിയ മാരകമായ മയക്കുമരുന്നുകളാണ് ഇവർ കടത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Keywords: Kasaragod, Kerala, News, India, Drugs, Gulf, Qatar, Saudi Arabia, Mumbai, New Delhi, Police, Arrest, Jail, Kanjavu, Top-Headlines, Drug trafficking gang known as 'Kasargod Network' smuggling drugs from India to foreign countries.
< !- START disable copy paste -->