city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സുഹൃത്ത് കുടുക്കിയ മയക്കുമരുന്ന് കേസില്‍ കാഞ്ഞങ്ങാട് സ്വദേശിക്ക് കുവൈത്തില്‍ 5 വര്‍ഷം തടവ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 06/04/2015) സുഹൃത്ത് കുടുക്കിയ മയക്കുമരുന്ന് കേസില്‍ കാഞ്ഞങ്ങാട് സ്വദേശിക്ക് കുവൈത്തില്‍ അഞ്ച് വര്‍ഷം തടവ്. കാഞ്ഞങ്ങാട് മീനാപ്പീസിലെ അബൂബക്കറിന്റെയും കുഞ്ഞാസ്യയുടെയും മകന്‍ ചേലക്കാടത്ത് റാഷിദിനാ (25)ണ് കുവൈത്ത് കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.

കുവൈത്തിലെ അബ്ബാസിയയില്‍ ഇന്റര്‍നെറ്റ് കഫെ ജീവനക്കാരനായിരുന്നു റാഷിദ്. അവധി കഴിഞ്ഞ് 2014 ജൂണ്‍ 28 ന് രാത്രിയിലാണ് റാഷിദ് നാട്ടില്‍ നിന്നും കുവൈത്തിലേക്ക് മടങ്ങിയത്. ഇതിനിടയില്‍ വിമാനത്താവളത്തില്‍ റാഷിദിന്റെ ലഗേജ് പരിശോധിച്ചപ്പോള്‍ മയക്കുമരുന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന് റാഷിദിനെ പിടികൂടി സഫ ജയിലിലടച്ചു. സുഹൃത്ത് പഴയങ്ങാടി മാട്ടൂലിലെ ഫവാസ് കുവൈത്തിലുള്ള തന്റെ പിതാവിനെ ഏല്‍പ്പിക്കാന്‍ മറ്റൊരു സുഹൃത്ത് വഴി കാഞ്ഞങ്ങാട്ട് റാഷിദിന് എത്തിച്ചു കൊടുത്ത പാക്കറ്റിലായിരുന്നു മയക്കു മരുന്ന്. കണ്ണടയും മരുന്നും അടങ്ങുന്ന പാക്കറ്റാണെന്നാണ് ഫവാസ് റാഷിദിനെ ധരിപ്പിച്ചിരുന്നത്.

ആത്മസുഹൃത്തായതിനാല്‍ റാഷിദ് ആ പാക്കറ്റ് പരിശോധിക്കാനും നിന്നില്ല. റാഷിദിനെ കുവൈത്തിലെ മലയാളികളായ ചില മാധ്യമ പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരും ഇടപെട്ടതിനെ തുടര്‍ന്ന് രൂപീകരിച്ച ജനകീയ സമിതിയുടെ ശ്രമ ഫലമായി ജാമ്യം നേടിക്കൊടുക്കാന്‍ കഴിഞ്ഞു.

കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് റാഷിദിനെ അഞ്ച് വര്‍ഷം കോടതി ശിക്ഷിച്ചത്. ജനകീയ സമിതി മേല്‍ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. അപ്പീല്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ റാഷിദിനെ ജയിലിലടച്ചിട്ടില്ല. റാഷിദിനെ കുടുക്കിയ ഫവാസിനും പാക്കറ്റ് കാഞ്ഞങ്ങാട്ട് എത്തിച്ചു കൊടുത്ത ഫവാസിന്റെ സുഹൃത്തിനുമെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും സുഹൃത്തിനെ മാത്രമേ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. മുഖ്യസൂത്രധാരനായ ഫവാസിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സുഹൃത്ത് കുടുക്കിയ മയക്കുമരുന്ന് കേസില്‍ കാഞ്ഞങ്ങാട് സ്വദേശിക്ക് കുവൈത്തില്‍ 5 വര്‍ഷം തടവ്

Related News: 
സുഹൃത്തിന്റെ ചതിയില്‍ പെട്ട് മയക്കുമരുന്നു കേസില്‍ ജയിലിലായ കാഞ്ഞങ്ങാട്ടെ യുവാവിന് ജാമ്യം

Keywords : Kanhangad, Case, Accuse, Kasaragod, Gulf, Jail, Court, Kuwait, Rashid, Drugs. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia