city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കനത്ത മൂടല്‍മഞ്ഞ്; അബൂദബിയില്‍ യെലോ, റെഡ് അലേര്‍ടുകള്‍, വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം

അബൂദബി: (www.kasargod.com 31.01.2022) അബൂദബിയില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്ന സാഹചര്യത്തില്‍ യെലോ, റെഡ് ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍. തിങ്കളാഴ്ച മഞ്ഞുവീഴ്ച ശക്തമായതിനാല്‍ ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുണ്ട്. വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ദേശീയ ദുരന്ത നിവാരണ സമിതി മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷ ഈര്‍പം വര്‍ധിക്കുമെന്നും സൂചിപ്പിച്ചു.

തണുത്ത കാലാവസ്ഥ തുടരുന്ന എമിറേറ്റില്‍ ഞായറാഴ്ച അനുഭവപ്പെട്ട കൂടിയ താപനില 20 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില ഏഴ് ഡിഗ്രി സെല്‍ഷ്യസുമാണ്. ആകാശം മേഘാവൃതമായ ദുബൈയില്‍ ഞായറാഴ്ച 21 ഡിഗ്രിയായിരുന്നു കൂടിയ താപനില.

കനത്ത മൂടല്‍മഞ്ഞ്; അബൂദബിയില്‍ യെലോ, റെഡ് അലേര്‍ടുകള്‍, വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം

മണിക്കൂറില്‍ 15 കി.മീ മുതല്‍ 40 കി.മീ വേഗത്തില്‍ വരെ കാറ്റുവീശാനും സാധ്യതയുള്ളതിനാല്‍ പകല്‍ അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറക്കുകയും ദൂരക്കാഴ്ച കുറയ്ക്കുകയും ചെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അലര്‍ജി ഉള്ളവര്‍ മതിയായ സുരക്ഷയോടെ മാത്രമേ പുറത്തിറങ്ങാവൂ. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ബീചില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Keywords: Abudhabi, News, Gulf, World, Top-Headlines, ALERT, Drivers, Beware, Fog, UAE, Drivers beware, yellow and red alerts issued due to foggy conditions in Abu Dhabi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia