city-gold-ad-for-blogger

ഡ്രൈവ് ത്രൂ കോവിഡ്-19 വാക്‌സിനേഷന്‍ ആരംഭിച്ച് ഒമാന്‍

മസ്‌കത്ത്: (www.kasargodvartha.com 14.06.2021) ഡ്രൈവ് ത്രൂ കോവിഡ്-19 വാക്‌സിനേഷന്‍ ആരംഭിച്ച് ഒമാന്‍. യാത്രക്കിടയിലെ വാക്‌സിനേഷന് സൗകര്യമൊരുക്കുന്നത് ഒമാന്‍ ഓടോമൊബൈല്‍ അസോസിയേഷനില്‍ ആസ്റ്റര്‍ അല്‍ റഫാഹ് പോളിക്ലിനിക്ക് ആണ്. ഡ്രൈവ് ത്രൂ വാക്‌സീനേഷന്‍ സൗകര്യം സര്‍കാര്‍ ജീവനക്കാര്‍ക്കും ആദ്യ ഡോസ് സ്വീകരിച്ച് 10 ആഴ്ച കഴിഞ്ഞവര്‍ക്കും ഉപയോഗപ്പെടുത്താമെന്ന് മസ്‌കത്ത് ഗവര്‍ണറേറ്റ് ഡയറക്ടേറ്റ് ജനറല്‍ ഓഫ് ഹെല്‍ത് സര്‍വീസസ് വിഭാഗം വ്യക്തമാക്കി. 

സര്‍കാര്‍ ഉദ്യോഗസ്ഥര്‍ ഐഡി കാര്‍ഡ്, എംപ്ലോയ്മന്റ് കാര്‍ഡ് എന്നിവ ഹാജരാക്കണം. ജൂണ്‍ 18 വരെ ത്രൂ വാക്‌സീനേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കും. വൈകിട്ട് നാലു മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് സമയം.

ഡ്രൈവ് ത്രൂ കോവിഡ്-19 വാക്‌സിനേഷന്‍ ആരംഭിച്ച് ഒമാന്‍

Keywords: Muscat, News, Gulf, World, Top-Headlines, Vaccinations, COVID-19, Drive-through COVID-19 vaccination centre opens in Oman

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia