കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജീവിതം ധന്യമാക്കുക: പി.എ ഇബ്രാഹിം ഹാജി
Jul 21, 2013, 15:30 IST
ദുബൈ: സമൂഹത്തിലെ പാവപ്പെട്ടവന്റെ കണ്ണൂനീരൊപ്പാന് കൈലേസുമായി പ്രവര്‍ത്തിച്ചുകൊണ്ട് ജീവിതം ധന്യമാക്കണമെന്ന് യു.എ.ഇ കെ.എം.സി.സിയുടെ ഉപദേഷക സമിതി വൈസ് ചെയര്‍മാനും ചന്ദ്രികാ ഡയറക്ടറുമായ ഡോ. പി.എ ഇബ്രാഹിം ഹാജി അഭിപ്രായപ്പെട്ടു. സമൂഹത്തിലെ താഴേതട്ടിലുള്ള കഷ്ടത അനുഭവിക്കുന്നവരെ കണ്ടെത്തി സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജീവകാരുണ്യ രംഗത്തും സമാനതകൡാത്ത പ്രവര്‍ത്തനവുമായി മുന്നേറുന്ന കെ.എം.സി.സിയുടെ പ്രവര്‍ത്തനം പ്രശംസനീയവും മാതൃകാപരമാണ്. അശരണരെ കണ്ണീരൊപ്പുന്നതോടൊപ്പം സംഘടനയെ ശക്തിപ്പെടുത്താനും കെ.എം.സി.സി പ്രവര്‍ത്തകര്‍ ചെയ്യുന്ന പ്രവര്‍ത്തനവും ആത്മാര്‍ത്ഥയും അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന 'ബൈത്തുറഹ്മ' ഭവന പദ്ധതിയുടെ ബ്രോഷര്‍ റിലീഫ് സെല്‍ ചെയര്മാന് ഗഫൂര്‍ എരിയാലിന് നല്കി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്ടിംഗ് പ്രസിഡണ്ട് ഷരീഫ് പൈക്ക അധ്യക്ഷത വഹിച്ചു.

ദുബൈ കെ.എം.സി.സി സെക്രട്ടറി ഹനീഫ് ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. ബൈത്തു റഹ്മ റിലീഫ് ചെയര്മാന് ഗഫൂര്‍ എരിയാല്‍, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, ഇ.ബി അഹ്മദ് ചെടേക്കാല്‍, പി.കെ നൂറുദ്ദീന്‍ ആറാട്ടുകടവ്, റഹീം ചെങ്കള, സത്താര്‍ ആലംപാടി, ഹുസൈന് എടനീര്‍, എ.കെ കരീം മൊകര്, ഐ.പി ഇബ്രാഹിം, അസീസ് കമാലിയ, സിദ്ദീഖ് ചൗക്കി, സത്താര്‍ നാരമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതവും ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദിയും പറഞ്ഞു.
Also Read:
പ്രവാചക നിന്ദ: സോഷ്യല്‍ മീഡിയകളെ നിരീക്ഷിക്കാന്‍ പോലീസ് സംവിധാനം കര്‍ശനമാക്കുന്നു
Keywords : Dubai-KMCC, Kasaragod, Committee, Gulf, Baithu Rahma, Brochure, Release, DR. PA Ibrahim Haji, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.