ഇഎന്‍ടി സര്‍ജന്‍ ഡോ. മുഹമ്മദ് സഗീര്‍ അജ്മാനില്‍ നിര്യാതനായി
ദുബൈ: (www.kasargodvartha.com 27.12.2021) ഇഎന്‍ടി സര്‍ജന്‍ ഡോ. മുഹമ്മദ് സഗീര്‍ (63) അജ്മാനില്‍ നിര്യാതനായി. ഞായറാഴ്ച രാവിലെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശിയായ അദ്ദേഹം 25 വര്‍ഷമായി അജ്മാനില്‍ ക്ലിനിക് നടത്തുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച തന്നെ മൃതദേഹം നാട്ടിലേക്കയച്ചു.
ഫറൂഖ് കോളജ് അധ്യാപകനായിരുന്ന പരേതനായ അബ്ദുല്‍ മജീദിന്റെയും റാബിയയുടേയും മകനാണ്. ഭാര്യ: നസ്രത് ബാനു, മക്കള്‍: നീഗസ് മുഹമ്മദ് (അജ്മാന്‍), ഡോ. നെഹാര്‍ (മെഡികല്‍ വിദ്യാര്‍ഥി, മംഗ്‌ളൂറു) മരുമകള്‍: സമീന (അജ്മാന്‍).
സഹോദരങ്ങള്‍: ഫാത്വിമ (പാലക്കാട്), അഹമ്മദ് (സഊദി അറേബ്യ), സെമീന. ഖബറടക്കം എറിയാട് കടപ്പൂര്‍ പള്ളിയില്‍.
Keywords: Dubai, News, Gulf, World, Top-Headlines, Death, Obituary, Doctor, Ajman, Dr Mohammed Sagir, Dr Mohammed Sagir passed away