ഔഖാഫ് അതിഥിയായി ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ദുബൈയിലെത്തും
May 31, 2017, 08:25 IST
ദുബൈ: (www.kasargodvartha.com 31.05.2017) ഔഖാഫ് അതിഥിയായി മര്‍കസ് വൈസ് ചാന്‍സലറും ബഹുഭാഷാ പണ്ഡിതനുമായ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ദുബൈയിലെത്തും. ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്മെന്റ് റമസാന്‍ അതിഥിയായാണ് അദ്ദേഹം ദുബൈയിലെത്തുന്നത്. ഇന്ത്യയില്‍ നിന്ന് ഹുസൈന്‍ സഖാഫി മാത്രമാണ് പങ്കെടുക്കുന്നത്.
ശൈഖ് റാശിദ് ബിന്‍ മുഹമ്മദ് റമസാന്‍ ഗാതറിംഗ് പരിപാടികള്‍ക്ക് 10 രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതരാണ് പ്രഭാഷണത്തിനെത്തുക. ഹുസൈന്‍ സഖാഫി ജൂണ്‍ രണ്ടിന് രാത്രി 10ന് റാശിദിയ്യ ബിന്‍ സൗഗത്തിന് സമീപം വലിയ പള്ളിയില്‍ പ്രഭാഷണം നടത്തും. തീവ്രവാദത്തിനെതിരെ ഇസ്ലാം എന്നതാണ് പ്രഭാഷണ വിഷയം.
ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ റമസാന്‍ പ്രഭാഷണം കേള്‍ക്കാന്‍ ആയിരങ്ങള്‍ എത്തിച്ചേരും. ബഹുഭാഷാ പണ്ഡിതന്‍, ഗ്രന്ഥകാരന്‍, അന്താരാഷ്ട്ര ഇസ്ലാമിക പ്രബോധകന്‍, ജാമിഅ മര്‍കസ് വൈസ് ചാന്‍സലര്‍, സമസ്ത കേന്ദ്ര മുശാവറ അംഗം എന്നീ മേഖലകളിലും മത സാമൂഹിക സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമാണ് അദ്ദേഹം. വിവരങ്ങള്‍ക്ക് 04-2973999 എന്ന നമ്പറില്‍ ബന്ധപ്പെടാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, Dr. Hussain Saqafi Chullikkode, Guest, Speech, Dr. Hussain Saqafi Chullikkode to visit UAE.