മുഹമ്മദ് നബി(സ) സര്‍വ്വ ലോകത്തിന്റെയും പ്രവാചകന്‍: ഡോ. ഫാറൂഖ് നഈമി അല്‍ ബുഖാരി
Jan 11, 2014, 17:03 IST
അജ്മാന്‍: മുഹമ്മദ് നബി (സ) സര്‍വ്വ ലോകത്തിന്റെയും പ്രവാചകനാണെന്ന് പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും എസ്.എസ്.എഫ് കേരള സ്റ്റേറ്റ് ഡെപ്യൂട്ടി പ്രസിഡണ്ടുമായ ഡോ. ഫാറൂഖ് നഈമി കൊല്ലം അഭിപ്രായപ്പെട്ടു. അജ്മാന്‍ സെന്‍ട്രല്‍ ഐ.സി.എഫ് ഉമ്മുല്‍ മുഅ്മിനീന്‍ ഓഡിറ്റോറിയത്തില്‍ തിരുനബി വിളിക്കുന്നു എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകവ്യക്തികളുടെയും പ്രതിഭകളുടെയും ഇടയില്‍ നിന്നും മുഹമ്മദ് നബി(സ) യെ വിലയിരുത്തിയാല്‍ ഒരുപാട് പ്രത്യേകതകള്‍ കാണാനാകും. മാനവരാശിക്ക് മുഴുവനും മാര്‍ഗദര്‍ശകനായിരുന്നു മുഹമ്മദ് നബി. ഇരുണ്ട ലോകത്ത് പ്രകാശവുമായാണ് പ്രവാചകന്‍ കടന്നു വന്നത്. മനുഷ്യത്വത്തിന്റെ ഒന്നുമറിയാതെ ജീവിച്ചിരുന്ന ഒരു സമൂഹത്തെ കുറഞ്ഞ കാലത്തെ കഠിന പ്രയത്‌നം കൊണ്ട് ലോകത്തിന് മുഴുവന്‍ മാതൃകയാക്കി മാറ്റിയത് മുഹമ്മദ് നബി (സ) യുടെ വിജയമായിരുന്നു.
ജാതിമതഭേതമന്യേ സുസ്ഥിരമായി ഒരു രാഷ്ട്ര നിലനില്‍പ്പിന് സുരക്ഷിതമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും അദ്ധ്യാപനങ്ങളുമാണ് പ്രവാചക ചരിത്രത്തിലുടനീളം കാണാന്‍ കഴിയുക.
ലോകത്ത് ഓരോ സെകന്‍ഡിലും ഉച്ചരിക്കുന്നത് പ്രവാചകര്‍ മുഹമ്മദ് നബി (സ) യുടെ നാമമാണ്. ഭൗതികമായ പ്രതീകങ്ങളില്ലാതെ മനുഷ്യ ഹൃദയങ്ങളില്‍ ജീവിക്കുന്ന നേതാവ് ഈ ലോകത്ത് വേറെയില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ വിളിക്കപ്പെടുന്ന നാമവും മുഹമ്മദ് എന്നാണ്. മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ ലോകത്ത് നിരവധി ദൃഷ്ടാന്തങ്ങളാണ് കാണാന്‍ കഴിഞ്ഞത്. സര്‍വ്വ ചരാചരങ്ങളുടെയും പ്രവാചകനായ മുഹമ്മദ് നബി(സ) എന്നത്തെയും ഭരണാധികാരികള്‍ക്ക് മാതൃകയാണ്. പ്രവാചകന്റെ പ്രബോധന കാലത്ത് ശത്രുപക്ഷത്ത് നിന്ന് രൂക്ഷമായ ആക്രമണമുണ്ടായപ്പോഴും അവരുടെ നന്മക്ക് വേണ്ടിയല്ലാതെ പ്രവാചകന്‍ പ്രാര്‍ത്ഥിച്ചിരുന്നില്ല. പ്രകൃതിയെ ആക്രമിച്ചാലുണ്ടാകുന്ന ഭവിഷത്ത് പ്രവാചകന്‍ ചൂണ്ടിക്കാണിച്ചിരുന്നു. പ്രപഞ്ചത്തിന് മുഴുവന്‍ കാരുണ്യമായിരുന്ന മുഹമ്മദ് നബി (സ) യുടെ ജന്മദിനമാഘോഷിക്കല്‍ ഓരോ മുസ്‌ലിമിന്റെയും കടമയാണെന്നും ഫാറൂഖ് നഈമി അഭിപ്രായപ്പെട്ടു.
ഐ.സി.എഫ് അജ്മാന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അബ്ദുര്‍ റസാഖ് മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ എസ്.വൈ.എസ് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് മാരായമങ്ങലം അബ്ദുര്‍ റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. അഡ്വ. ഹംസ ഇരിക്കൂര്‍, അബ്ദുല്‍ ഹയ്യ് അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി ആറങ്ങാടി, പി.കെ.സി. മുഹമ്മദ് സഖാഫി, സയ്യിദ് ഇസ്മാഈല്‍ ബുഖാരി, മൂസ ഹാജി എന്നിവര്‍ പ്രസംഗിച്ചു.
ഐ.സി.എഫ് സെന്‍ട്രല്‍ കമ്മിറ്റി പുറത്തിറക്കുന്ന ധര്‍മ്മസരണി സുവനീറിന്റെ പ്രകാശനം മാരായമങ്ങലം അബ്ദുര്‍ റഹ്മാന്‍ ഫൈസി ഹംസ ഇരിക്കൂറിന് നല്‍കി പ്രകാശനം ചെയ്തു. അബ്ദുല്‍ റശീദ് ഹാജി സ്വാഗതവും സകരിയ്യ ഇര്‍ഫാനി നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Ajman, Gulf, Mohammed Nabi (S), Malayalam News, Dr Farooq Naeemi Al Buqari, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752