'ഇന്ത്യയേയും ഇന്ത്യന്‍ ജനതയേയും സ്‌നേഹിച്ച വ്യക്തിത്വത്തിനുടമയായിരുന്നു ഡോ എ.പി.ജെ അബ്ദുല്‍ കലാം'
Jul 31, 2015, 09:00 IST
ദുബൈ: (www.kasargodvartha.com 31/07/2015) ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്ത ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് അനുകൂല ഫേയ്‌സ്ബുക്ക് കൂട്ടായ്മയായ ഐ.എന്‍.സി ഓണ്‍ലൈനിന്റെ നേതൃത്വത്തില്‍ ദുബൈയില്‍ അനുശോചന യോഗം നടത്തി.
മുനീര്‍ കുമ്പള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഷാജി പാറേത്ത് ,സുന്ദരി ദാസ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. അനില്‍ കുമാര്‍ രത്‌നഗിരി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ഭാരതത്തേയും ഭാരതീയരെയും സ്‌നേഹിച്ച അബ്ദുല്‍ കലാമിന്റെ വിയോഗം ഭാരതത്തിന് നികത്താന്‍ കഴിയാത്തതാണെന്ന് അനുശോചന പ്രമേയത്തില്‍ പറഞ്ഞു.
ശ്രീനന്ദ ജഗദീഷ്, ഡോ. എ.പി.ജെ അബ്ദുല്‍ കലാമിനെ ആസ്പദമാക്കി സുന്ദരി ദാസ് രചിച്ച കവിത അവതരിപ്പിച്ചു. ഷഹീന്‍ എടവ , ബാഫഖി, കലാധര്‍ ദാസ്, ബാലകൃഷ്ണന്‍ ആനവാതില്‍ എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ കണ്ണോത്ത് സ്വാഗതവും പ്രവീണ്‍ നന്ദിയും പറഞ്ഞു.
Keywords : Dubai, Gulf, Remembrance, Dubai, Meet, INC Online, Facebook.
Advertisement: