city-gold-ad-for-blogger

ഷരീഫിന്റെ വീട്ടുകാര്‍ പറയുന്നു ' ആരോടും ഈ ചതി ചെയ്യരുത്'; സുഹൃത്തുക്കള്‍ കൊടുത്തയച്ച കഞ്ചാവുമായി ഖത്തറില്‍ പിടിയിലായ യുവാവിന്റെ കുടുംബം കണ്ണീര്‍ക്കയത്തില്‍

കാസര്‍കോട്: (www.kasargodvartha.com 05.07.2016) സുഹൃത്തുക്കള്‍ കൊടുത്തയച്ച കഞ്ചാവുമായി ഖത്തറില്‍ പിടിയിലായ യുവാവിന്റെ കുടുംബം കണ്ണീര്‍ക്കയത്തില്‍. ഒരു ചെറുപ്പക്കാരനോടും ഈ കൊടും ചതി ആരും ചെയ്യരുതെന്നാണ് കുടുംബാംഗങ്ങള്‍ വിശമത്തോടെ പറയുന്നത്. കുമ്പള കൊടിയമ്മ ചത്രംപള്ളയിലെ പരേതനായ യുസുഫിന്റെ മകന്‍ മുഹമ്മദ് ഷരീഫ് (35) ആണ് കഴിഞ്ഞ ദിവസം ഖത്തറില്‍ സുഹൃത്തുക്കളുടെ ചതിയില്‍ പെട്ട് കഞ്ചാവുമായി അറസ്റ്റിലായത്.

സുഹൃത്തുക്കള്‍ നല്‍കിയ പൊതിയില്‍ കഞ്ചാവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷരീഫിനെ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ആദ്യമായി ഖത്തറിലേക്ക് പോവുകയായിരുന്ന ഷരീഫിന് ബന്ധുവിന് കൊടുക്കാനെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ പൊതി ഏല്‍പ്പിക്കുകയായിരുന്നു. നല്‍കിയ പൊതിയില്‍ കഞ്ചാവുണ്ടെന്നറിയാതെ ഷരീഫ് ഖത്തറിലേക്ക് യാത്ര പുറപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഷരീഫ് പിടിയിലായതോടെ നഷ്ടമായത് ഒരു നിര്‍ദ്ദന കുടുംബത്തിന്റെ അത്താണിയും പ്രതീക്ഷയുമാണ്.

ആറ് വര്‍ഷം മുമ്പ് പിതാവ് മരിച്ചതോടെ കുടുംബ ഭാരം മുഴുവന്‍ ഷരീഫിന്റെ ചുമലിലാവുകയായിരുന്നു. ഉമ്മയും രണ്ട് ഇളയ സഹോദരങ്ങളും ഒരു സഹോദരിയും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഷരീഫ്. കൂലിപ്പണിയെടുക്കുന്നതിനിടയിലാണ് കൂട്ടുകാരും നാട്ടുകാരുമായ സൂഫിയും സക്കറിയയും വിസ വാഗ്ദാനവുമായി ഷരീഫിനെ സമീപിച്ചത്.  വലിയ പ്രാരാബ്ദമുള്ള ഷരീഫിന് ഗള്‍ഫിലെ ജോലി വലിയ ആശ്വസാമാവുമായിരുന്നു. ഈ പ്രതീക്ഷയിലാണ് ഷരീഫ് കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയത്.

ഖത്തറില്‍ തങ്ങള്‍ തുടങ്ങുന്ന പുതിയ കഫ്തീരിയയിലേക്കാണ് വിസ എന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നത്. ആദ്യം മൂന്ന് മാസത്തെ വിസിറ്റിംഗ് വിസയും പിന്നീട് സ്ഥിരം വിസയും നല്‍കുമെന്നായിരുന്നു അറിയിച്ചത്. വിസയും ടിക്കറ്റും എല്ലാ സൗജന്യമെന്നറിഞ്ഞതോടെ ഷരീഫ് പോവാന്‍ തീരുമാനിച്ചു. 28ന് കുമ്പളയില്‍ നിന്നും ബസ് മാര്‍ഗം മുംബൈയിലേക്ക് പോയി അവിടെ നിന്നും പിറ്റേദിവസം വൈകീട്ട് ദോഹയിലേക്ക് പറന്നു.

രണ്ട് സുഹൃത്തുക്കളോടൊപ്പമായിരുന്നു മുംബൈയിലേക്ക് പോയത്. മുബൈയില്‍ നിന്നും വിമാനം കയറിയശേഷം ഷരീഫ് വീട്ടുകാരുമായി ബന്ധപ്പെടാതിരുന്നതോടെ അന്വേഷിച്ചപ്പോഴാണ് കഞ്ചാവുമായി ഷരീഫ് പിടിക്കപ്പെട്ട വിവരം ബന്ധുക്കളറിയുന്നത്. വാര്‍ത്ത നാട്ടില്‍ പ്രചരിച്ചതോടെ വീട്ടിലെത്തിയിരുന്ന സൂഫിയും സക്കറിയയും നാട്ടില്‍ നിന്നും മുങ്ങി. സംഭവത്തില്‍ ഷരീഫിന്റെ ഉമ്മയും ഭാര്യയും കുമ്പള പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സുഹൃത്തുക്കളുടെ ചതി കാരണം കുടുങ്ങിയ നിരപരാധിയായ യുവാവിനെ രക്ഷപ്പെടുത്തുന്നതിന് ബന്ധപ്പെട്ടവര്‍ ഇടപെടണമെന്നാണ് വീ്ട്ടുകാരും നാട്ടുകാരും അഭ്യര്‍ത്ഥിക്കുന്നത്.
ഷരീഫിന്റെ വീട്ടുകാര്‍ പറയുന്നു ' ആരോടും ഈ ചതി ചെയ്യരുത്'; സുഹൃത്തുക്കള്‍ കൊടുത്തയച്ച കഞ്ചാവുമായി ഖത്തറില്‍ പിടിയിലായ യുവാവിന്റെ കുടുംബം കണ്ണീര്‍ക്കയത്തില്‍

Keywords: Kasaragod, Kerala, Qatar, custody, Youth, Friend, Gulf, Visiting VISA, Mumbai, Ganja seized,

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia