city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Christmas Markets | മഞ്ഞ് പൊഴിക്കുന്ന ക്രിസ്മസ് രാവിനെ വരവേല്‍ക്കാന്‍ ദോഹയിലെ വിപണി; അലങ്കാര വിളക്കുകള്‍ മുതല്‍ ട്രീകള്‍ വരെ സുലഭം

ദോഹ: (KasargodVartha) വ്യത്യസ്ത നാടോടിക്കഥകളുടേയും ഐതിഹ്യങ്ങളുടേയും പിന്‍ബലത്തോടെ വിവിധ രാജ്യങ്ങളില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഇന്നും തുടരുന്നു. ക്രിസ്മസ് കാലമെന്നാല്‍ സന്തോഷത്തിന്റെ രാവുകളാണ്. മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും പുല്‍ക്കൂടും, ഉണ്ണിയേശുവും ഒക്കെയാണ് ക്രിസ്മസ് കാലത്തെ കൂടുതല്‍ വര്‍ണാഭമാക്കുന്നത്.

തലയെടുപ്പോടെ നില്‍ക്കുന്ന ക്രിസ്മസ് ട്രീകളും ക്രിസ്മസ് ആഘോഷങ്ങളിലെ പ്രധാന ആകര്‍ഷകമാണ്. പിരമിഡിന്റെ ആകൃതിയിലാണ് ക്രിസ്മസ് ട്രീകള്‍ പൊതുവേ കാണപ്പെടാറുള്ളത്. അലങ്കാരങ്ങള്‍ക്കൊപ്പം ക്രിസ്തുമസ് ട്രീയില്‍ സമ്മാനപ്പൊതികള്‍ തൂക്കിയിടുന്ന രീതിയും പ്രചാരത്തിലുണ്ട്.

ഇത്തരത്തില്‍ ക്രിസ്മസിനെ വരവേല്‍ക്കുകയാണ് ദോഹയിലെ വിപണിയും. അലങ്കാര വിളക്കുകള്‍ മുതല്‍ ക്രിസ്മസ് ട്രീകള്‍ വരെ ഇവിടെ സുലഭം. 3 മുതല്‍ 12 അടി വരെ ഉയരത്തിലുള്ള ചെറുതും വലുതുമായ വിവിധ തരം ക്രിസ്മസ് ട്രീകളാണ് ഇത്തവണയും വിപണിയിലെ പ്രധാന ആകര്‍ഷണം.

അലങ്കാരങ്ങള്‍ക്ക് അനുസരിച്ചാണ് ട്രീകളുടെ വില. മഞ്ഞു മലകളും ചെറിയ കുടകളും വിവിധ നിറങ്ങളിലെ അലങ്കാര വിളക്കുകളുള്ള ട്രീകളുമുണ്ട്. ഇവയ്ക്ക് വില അല്‍പം കൂടുതലാണെന്ന് മാത്രം. 20 റിയാലിന്റെ ചെറിയ ട്രീ മുതല്‍ 500-700 റിയാലിന്റെ അലങ്കാരങ്ങളോട് കൂടിയ വലിയ ട്രീകളുമുണ്ട്.

ട്രീ അലങ്കരിക്കാനുള്ള കുടകള്‍, വിളക്കുകള്‍, ചെറിയ ബെലുകള്‍, തോരണങ്ങള്‍ തുടങ്ങിയവ പ്രത്യേകമായി വാങ്ങാം. രണ്ട് റിയാല്‍ മുതലാണ് വില. ട്രീ മാത്രമല്ല അത് വയ്ക്കാനുള്ള സ്റ്റാന്‍ഡും കടകളില്‍ ലഭിക്കും.

പല നിറങ്ങളിലും ഡിസൈനിലുമുള്ള മെഴുകുതിരികള്‍, തിളക്കമുള്ള പേപ്പറുകള്‍, വ്യത്യസ്ത നിറങ്ങളിലുള്ള മാല പോലെ കോര്‍ത്ത വിളക്കുകള്‍, സാന്താക്ലോസ്, സാന്താക്ലോസിന്റെ വസ്ത്രങ്ങള്‍, തൊപ്പി തുടങ്ങി ക്രിസ്മസുമായി ബന്ധപ്പെട്ട എല്ലാം വിപണികളില്‍ സുലഭമാണ്.


Christmas Markets | മഞ്ഞ് പൊഴിക്കുന്ന ക്രിസ്മസ് രാവിനെ വരവേല്‍ക്കാന്‍ ദോഹയിലെ വിപണി; അലങ്കാര വിളക്കുകള്‍ മുതല്‍ ട്രീകള്‍ വരെ സുലഭം

 

ഇതോടൊപ്പം കേക് ഫെസ്റ്റിവലും തുടങ്ങിയിട്ടുണ്ട്. സഫാരി ഹൈപര്‍മാര്‍കറ്റിലെ ബേകറി ആന്‍ഡ് ഹോട്ഫുഡ് വിഭാഗത്തിലാണ് കേക് ഫെസ്റ്റിവല്‍ ആരംഭിച്ചത്. പ്ലം കേകുകള്‍, ഫ്രഷ് ക്രീം കേക്, ബനാന ബ്ലൂബെറി കേക്, അലങ്കരിച്ച ക്രിസ്മസ് കേകുകള്‍ തുടങ്ങി വ്യത്യസ്ത രുചികളിലും ഡിസൈനിലുമുള്ള 50 ലധികം കേകുകളാണ് ഫെസ്റ്റിലുള്ളത്.

Keywords: News, Gulf, Gulf-News, Top-Headlines, Christmas, Doha News, Qatar News, Gulf News, Christmas Celebrations; Christmas Markets, Decked, Festive Firs, Plum Cakes, Fresh Cream Cake, Banana Blueberry Cake, Decorated Christmas Cakes, Doha News, Qatar News, Gulf News, Christmas Celebrations; Christmas Markets, Decked, Festive Firs.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia