city-gold-ad-for-blogger

ദിവാ കാസര്‍കോട് കുടുംബ സംഗമം നടത്തി


ദോഹ: (www.kasargodvartha.com 23/02/2016) ഖത്തറിലുള്ള കാസര്‍കോട് ജില്ലക്കാരുടെ ജീവകാരുണ്യ കൂട്ടായ്മയായ 'ദിവാ കാസര്‍കോട്' കുടുംബ സംഗമം ഹിലാലിലുള്ള ഫ്രണ്ട്‌സ് കള്‍ചറര്‍ സെന്റര്‍ ഹാളില്‍ നടന്നു. സംഗമത്തില്‍ പ്രബോധകനും പ്രമുഖ വാഗ്മിയുമായ ബഷീര്‍ ശിവപുരം ' നമ്മുടെ ദൗത്യം' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.

ശാസ്ത്ര രംഗത്ത് നൂതന കണ്ടു പിടിത്തത്തിലൂടെ മികച്ച സംഭാവന നല്‍കിയ ഖത്തര്‍ എയര്‍വേയ്‌സ് ഉദ്യോഗസ്ഥനും കോട്ടിക്കുളം സ്വദേശിയുമായ ഡോ. മുഹമ്മദ് ഷാക്കിറിനെയും, ഖത്തറിലെ വിവിധ ഫുട്ബാള്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ദിവാ കാസര്‍കോട് ഫുട്ബാള്‍ ടീമംഗങ്ങളെയും കുടുബ സംഗമത്തില്‍ ആദരിച്ചു. ടീം സ്‌പോണ്‍സറായ ദില്‍വാന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ജനറല്‍ മാനേജര്‍മാരായ ഷരീഫ് മൗലാ കരിയത്ത്, ഷഫീഖ് മൗലാ കിരിയത്ത്, ജില്ലയിലെ ആദ്യകാല പ്രവാസിയായ ബി.കെ അബ്ദുര്‍ റഹ് മാന്‍, ദിവാ കാസര്‍കോട് മുന്‍ പ്രസിഡണ്ട് നജീബ് ചെമ്മനാട് എന്നിവര്‍ മൊമൊന്റോവും, ട്രോഫികളും സമ്മാനിച്ചു.

മുഹമ്മദ് റാഫി നീലേശ്വരം, ഇസ്മാഈല്‍ തൈക്കടപ്പുറം, നുറാസ് അഹ് മദ് ഷാക്കിര്‍, റാസിക് സക്കരിയ്യ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഷജീം കോട്ടച്ചേരി ദിവാ കാസര്‍കോട് ജില്ലയിലെ മാരക രോഗികളായവര്‍ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷമായി നല്‍കിവരുന്ന 'മെഡിക്കല്‍ എയ്ഡ്' പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ 10 ലക്ഷം രൂപ മെഡിക്കല്‍ എയ്ഡ് പദ്ധതിയിലൂടെ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ രോഗികള്‍ക്ക് സംഘടന നല്‍കിയതായി അറിയിച്ചു.

ദിവാ കാസര്‍കോട് കുടുംബ സംഗമം നടത്തി
ശാസ്ത്ര സാങ്കേതിക രംഗത്ത് മികച്ച സംഭാവന നല്‍കിയ
ഡോ. മുഹമ്മദ് ഷാക്കിറിനെ ആദരിക്കുന്നു
ദിവാ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി തായലക്കണ്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് നിസ്താര്‍ പാട്ടീല്‍ സ്വാഗതവും, ജനറല്‍ സെക്രട്ടറി ഷംസീര്‍ മാങ്ങാട് നന്ദിയും പറഞ്ഞു. അന്തരിച്ച സമസത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ നിര്യാണത്തില്‍ സംഗമം അനുശോചനവും രേഖപ്പെടുത്തി. റിസ് വാന്‍ കോട്ടിക്കുളം, ജംഷി പള്ളിക്കര, സിയാദലി ടി എം സി, ഷബീര്‍ പടന്ന, ഷമീര്‍ കാസര്‍കോട്, ഹബീബ് കാഞ്ഞങ്ങാട് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Keywords : Doha, Qatar, Gulf, Family-meet, Inauguration, Programme, Diwa Kasargod.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia