city-gold-ad-for-blogger

കേന്ദ്ര സര്‍വകലാശാല: ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കുക: ദിവ ഖത്തര്‍

ഖത്തര്‍: (kasargodvartha.com 22.03.2014)മലബാറിലെ വിശിഷ്യ കാസര്‍കോട് ജില്ലയുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് ചിറകു മുളപ്പിച്ച കേന്ദ്ര സര്‍വകലാശാലയിലെ സുപ്രധാന കോളജുകള്‍ ജില്ലയില്‍ നിന്നും തട്ടിയെടുക്കാനുള്ള ശ്രമങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കെ ജില്ലയിലെ രാഷ്ട്രീയ നേതാകളുടെ മൗനം ഗുരുതരമായ വീഴ്ച്ചയാണെന്ന് കാസര്‍കോട് ജില്ലയിലെ പ്രവാസി കൂട്ടായ്മയായ ദിവ ഖത്തര്‍ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

ഇതിനെതിരെ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ, സാമൂഹിക പ്രവര്‍ത്തകരും, രക്ഷിതാകളും ശക്തമായി രംഗത്തിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. രാഷ്ടീയമായ വടം വലിയില്‍പെട്ട് സ്ഥലമെടുപ്പ് നടപടികള്‍ അനന്തമായി നീണ്ടത് കാരണം ഇതുവരെ സ്വന്തമായ ആസ്ഥാനം പോലും നിര്‍മിക്കാന്‍ സാധിച്ചില്ല. ഇതിനിടെ മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍ കാസര്‍കോട്ടോ, പത്തനംതിട്ടയിലോ എന്ന പിടിവലിക്കിടയില്‍ മെഡിക്കല്‍ കോളജ് അടുത്ത പഞ്ചവല്‍സര പദ്ധതിയിയിലേക്ക് മാറ്റപ്പെട്ടു.

കേന്ദ്ര സര്‍വകലാശാല: ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കുക: ദിവ ഖത്തര്‍
ലോകോളജ് കൂടി നഷ്ടപ്പെടാതിരിക്കാനും, ജില്ലയില്‍ തന്നെ സ്ഥാപിച്ച് കാസര്‍കോട് ജില്ലയുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ കുറവുകള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്നും, ഇതിനെതിരെ ജില്ലയിലെ മുഴുവന്‍ സംഘടനകളും ശക്തമായി ഇടപെടണമെന്നും യോഗം അഭിപ്രായപെട്ടു. പ്രസിഡണ്ട് ടി.കെ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു, മുഹമ്മദ് നജീബ് സി.എച്ച്, ടി.എം.സി സിയാദലി, ഷംസീര്‍ മാങ്ങാട്, ജംഷിദ് ഹംസ. പി.കെ, റിസ്‌വാന്‍ കോട്ടിക്കുളം, ഷജീം കോട്ടച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Qatar, Kasaragod, College, Education, Gulf, Law College, Central University, District, Diwa. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia