റാസല്‍ഖൈമയിലുണ്ടായ വാഹനാപകടം; കാസര്‍കോട് സ്വദേശിനിയായ യുവതി മരിക്കാനിടയായ അപകടമുണ്ടായത് ഭര്‍ത്താവ് ഉറങ്ങിപ്പോയതിനാലാണെന്ന് കണ്ടെത്തല്‍, യുവതിയുടെ ആശ്രിതര്‍ക്ക് ഭര്‍ത്താവ് രണ്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാൻ വിധി
Dec 27, 2018, 15:46 IST
നീലേശ്വരം: (www.kasargodvartha.com 27.12.2018) റാസല്‍ഖൈമയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തകര്‍ന്ന് പട്ടേന സ്വദേശിനി മരണപ്പെട്ട സംഭവത്തില്‍ യുവതിയുടെ ആശ്രിതര്‍ക്ക് ഭര്‍ത്താവ് രണ്ട് ലക്ഷം ദിര്‍ഹം (ഏതാണ്ട് 38 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാനും 2,500 ദിര്‍ഹം പിഴയടക്കാനും അറ്റോര്‍ണി ജനറല്‍ വിധിച്ചു. കഴിഞ്ഞ 23 നാണ് നീലേശ്വരം പട്ടേനയിലെ പാചക വിദഗ്ദ്ധന്‍ തുയ്യത്തില്ലത്ത് ശങ്കരന്‍ ഭട്ടതിരി- ജലജ ദമ്പതികളുടെ മകള്‍ ദിവ്യ(25)വാഹനാപകടത്തില്‍ മരണപ്പെട്ടത്.
ഇക്കഴിഞ്ഞ 23ന് പുലര്‍ച്ചെ 1.30 മണിയോടെ ദുബൈ-റാസല്‍ഖൈമ സംസ്ഥാന പാതയിലാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. കാര്‍ ഓടിക്കുകയായിരുന്ന പ്രവീണ്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. അതിവേഗം പാഞ്ഞുവന്ന കാര്‍ പാതക്കരികിലെ ഡിവൈഡറില്‍ ഇടിച്ച് പത്തടിയോളം ഉയര്‍ന്നുപൊങ്ങി നിലംപതിക്കുകയായിരുന്നു. കാര്‍ നിശ്ശേഷം തകര്‍ന്നു. ദിവ്യ തല്‍ക്ഷണം തന്നെ മരണപ്പെട്ടു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് പ്രവീണ്‍. ദുബൈയിലെ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ദിവ്യയും കുടുംബവും. അപകടത്തില്‍ ഭര്‍ത്താവ് പ്രവീണും രണ്ട് വയസുള്ള മകന്‍ ദക്ഷും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഡ്രൈവിംഗിനിടയില്‍ പ്രവീണ്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് റാസല്‍ഖൈമ പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദിവ്യയുടെ കുടുംബത്തിന് രണ്ടുലക്ഷം ദിര്‍ഹം നഷ്ടപരിഹാരവും 2500 ദിര്‍ഹം പിഴയടക്കാനും അറ്റോര്‍ണി ജനറല്‍ വിധിച്ചത്. അപകടത്തെ തുടര്‍ന്ന് നാലു ദിവസം പ്രവീണ്‍ പോലീസ് കസ്റ്റഡിയിലായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് നഷ്ടപരിഹാര തുകയും പിഴയും അടച്ച ശേഷമാണ് പ്രവീണിനെ മോചിപ്പിച്ചത്. പിന്നീട് പ്രവീണും മകനും സുഹൃത്തുക്കളും ചേര്‍ന്ന് ദിവ്യയുടെ മൃതദേഹം ബുധനാഴ്ച പാലക്കാട്ടെ ഭര്‍തൃവീട്ടിലേക്ക് കൊണ്ടുവന്ന് ഐവര്‍ മഠത്തില്‍ സംസ്‌കരിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി യുഎഇയിലുളള ഇവര്‍ ആറുമാസം മുമ്പാണ് റാസല്‍ഖൈമയിലെത്തിയത്. ഖോര്‍ഖോറില്‍ റാക് പോര്‍ട്ട് ഹച്ച്സണ്‍ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് പ്രവീണ്‍.

Related News:
റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശിനി മരിച്ചു; ഭര്‍ത്താവും കുഞ്ഞും രക്ഷപ്പെട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Top-Headlines, Gulf, Divya's Accidental death; Fine for Husband
< !- START disable copy paste -->