city-gold-ad-for-blogger

ജില്ലാ സര്‍ഗലയം നവംബര്‍ 11 ന്: ബ്രൗഷര്‍ പ്രകാശനം ചെയ്തു

ദുബൈ: (www.kasargodvartha.com 21/10/2016) എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇസ്ലാമിക കലാമേള 'സര്‍ഗലയം 2016'
നവംബര്‍ 11 ന് ദേര ശഹീദെ മില്ലത്ത് സി എം ഉസ്താദ് നഗറില്‍ നടക്കും.

അഞ്ച് മണ്ഡലങ്ങള്‍ തമ്മില്‍ മാറ്റുരയ്ക്കുന്ന പരിപാടിയില്‍ വിത്യസ്ത മത്സര ഇനങ്ങളിലായി സബ് ജൂനിയര്‍, ജൂനിയര്‍, ജനറല്‍ വിഭാഗങ്ങളില്‍ ഇരുന്നൂറോളം പ്രതിഭകള്‍ പങ്കെടുക്കും.

പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം സ്വാഗത സംഘം രക്ഷാധികാരിയും പ്രമുഖ വ്യവസായിയും സമൂഹ്യ പ്രവര്‍ത്തകനുമായ ഫൈസല്‍  മുഹ്‌സിന്‍ ദീനാര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഫാസില്‍ മെട്ടമ്മലിന് നല്‍കി നിര്‍വഹിച്ചു.

സുബൈര്‍ മാങ്ങാട്, സിദ്ധീക്ക് കനിയടുക്കം, ഇല്യാസ് കട്ടക്കാല്‍, അന്‍താസ് ചെമ്മനാട് എന്നിവര്‍ സംബന്ധിച്ചു.
ജില്ലാ സര്‍ഗലയം നവംബര്‍ 11 ന്: ബ്രൗഷര്‍ പ്രകാശനം ചെയ്തു

Keywords:  Gulf, Dubai, SKSSF, District, Committee, Conduct, Sargalayam, Sub junior, Junior, General, Faisal Muhsin, Fazil Mottammal, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia