city-gold-ad-for-blogger

ബസുകള്‍ക്കും ടാക്‌സികള്‍ക്കുമുള്ള പ്രത്യേക ട്രാക്കുകളില്‍ മറ്റു വാഹനങ്ങള്‍ കടന്നാല്‍ പിഴ; മുന്നറിയിപ്പുമായി അബൂദബി പൊലീസ്, നിരീക്ഷണം ശക്തമാക്കി

അബൂദബി: (www.kasargodvartha.com 13.10.2020) ബസുകള്‍ക്കും ടാക്‌സികള്‍ക്കുമുള്ള പ്രത്യേക ട്രാക്കുകളില്‍ മറ്റു വാഹനങ്ങള്‍ കടന്നാല്‍ പിഴ നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ഈ നിയമം പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ 400 ദിര്‍ഹം പിഴ ഈടാക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. നിരീക്ഷണം ശക്തമാക്കി. 

ഗതാഗതം സുഗമമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പ്രത്യേക സംവിധാനമൊരുക്കിയത്. വാഹനങ്ങളുടെ മുന്‍സീറ്റില്‍ കുട്ടികളെ ഇരുത്തുന്നവരും കര്‍ശന നടപടി നേരിടണം. കുട്ടികളുമായി റോഡിനു കുറുകെ കടക്കുമ്പോഴും ജാഗ്രത പുലര്‍ത്തണം. വാഹനങ്ങള്‍ റെഡ് സിഗ്‌നല്‍ മറികടക്കുന്നത് അതീവ ഗുരുതര കുറ്റമാണെന്നും അറിയിച്ചു. 

ബസുകള്‍ക്കും ടാക്‌സികള്‍ക്കുമുള്ള പ്രത്യേക ട്രാക്കുകളില്‍ മറ്റു വാഹനങ്ങള്‍ കടന്നാല്‍ പിഴ; മുന്നറിയിപ്പുമായി അബൂദബി പൊലീസ്, നിരീക്ഷണം ശക്തമാക്കി

Keywords: Abudhabi, News, Gulf, World, Top-Headlines, Vehicles, Fine, Police, Dh400 fine for driving in bus lanes, warn Abu Dhabi Police

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia