city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നൈഫ് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ രൂപവല്‍ക്കരിച്ചു; ജീവ കാരുണ്യ പ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കും

ദുബൈ: (www.kasargodvartha.com 14/09/2015) ദുബൈ ദേര നൈഫിലെ കാസര്‍കോട്ടെ യുവാക്കളെ സംയോജിപ്പിച്ച് നാട്ടിലും പ്രവാസ ലോകത്തും സാമൂഹിക - സാംസ്‌കാരിക - ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ നൈഫ് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (എന്‍സിഎഫ്) എന്ന സംഘടന രൂപവല്‍ക്കരിച്ചു. കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല യോഗം ഉദ്ഘാടനം ചെയ്തു.

സംഗമത്തിലെ യുവ സാന്നിധ്യം പ്രതീക്ഷ നല്‍കുന്നതാണെന്നും അഗതികള്‍ക്കും, അനാഥകള്‍ക്കും, പ്രവാസ ലോകത്ത് വിഷമം നേരിടുന്ന പ്രവാസികള്‍ക്കും, സമൂഹത്തില്‍ മറ്റു മേഖലയില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കും ഒരു കൈ സഹായം എത്തിച്ചുകൊടുക്കുക എന്നത് ജീവിത രീതിയുടെ ഭാഗമാക്കുക എന്നത് മഹത്തരമാണെന്നും ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു.

നൈഫില്‍ വസിക്കുന്ന എല്ലാ കാസര്‍കോട് നിവാസികള്‍ക്കും മെമ്പര്‍ഷിപ്പ് നല്‍കി കമ്മിറ്റിയുടെ പ്രവര്‍ത്തന രൂപരേഖ ഉടന്‍ പുറത്തിറക്കുമെന്നും കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. തല്‍ഹത്ത് തളങ്കരയുടെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച യോഗത്തില്‍ ഹസ്സന്‍ പടിക്കുന്നില്‍ സ്വാഗതം പറഞ്ഞു. മുഹമ്മദ് കുഞ്ഞി തളങ്കര അധ്യക്ഷത വഹിച്ചു.

നൈഫ് ചാരിറ്റിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് ജലാല്‍ തായല്‍ വിശദീകരിച്ചു. ലോഗോ പ്രകാശനം ഫൈസല്‍ ദീനാര്‍ നിര്‍വഹിച്ചു. അച്ചു മുട്ട, സുലൈമാന്‍ കീഴൂര്‍, അബ്ദു നേതാവ്, നൂറുദ്ദീന്‍ ഫോര്‍ട്ട് റോഡ്, ഷബീര്‍ കീഴൂര്‍, അസ്‌ലം ഫോര്‍ട്ട് റോഡ്, ജംഷി എരിയാല്‍, റിയാസ് കീഴൂര്‍, നൗഷാദ് കാഞ്ഞങ്ങാട്, സിയാദ് ചൂരി, താസി തെക്കില്‍, സത്താര്‍ നാരംപാടി, സിദ്ദീഖ് കുന്നില്‍, നസീര്‍ ചൂരി, ഹമീദ് എരിയാല്‍, ആബിദ് മാങ്ങാട്, നിയാസ് മാര, അമീന്‍ കളനാട്, സഫ് വാന്‍ പടിഞ്ഞാര്‍, റാഫി നെല്ലിക്കുന്ന്, യാസര്‍, സനാഫ് തുരുത്തി, അഷ്‌കര്‍ അലി കീഴൂര്‍, നാസര്‍ ഗാലക്‌സി നെല്ലിക്കുന്ന്, ഖലീല്‍ ഇബ്രാഹിം കീഴൂര്‍, ഹമീദ് ഏരിയാല്‍, അമര്‍ അബ്ദുല്ല ചേരൂര്‍ എന്നിവര്‍ സംസാരിച്ചു. റഹ് മാന്‍ പടിഞ്ഞാര്‍ നന്ദി പറഞ്ഞു.

ഭാരവാഹികള്‍: അസ്‌കര്‍ അലി കീഴൂര്‍ (ചെയര്‍മാന്‍), മുഹമ്മദ് കുഞ്ഞി, മാമി തളങ്കര (കണ്‍വീനര്‍), അബ്ദുല്‍ നാസര്‍ നാച്ചു നെല്ലിക്കുന്ന് (ട്രഷറര്‍).

നൈഫ് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ രൂപവല്‍ക്കരിച്ചു; ജീവ കാരുണ്യ പ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കും

Keywords : Dubai, Meeting, Kasaragod, Kerala, Youth, Inauguration, Cherkalam Abdulla, Gulf, Deira Naif, Deira Naif Foundation formed.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia