city-gold-ad-for-blogger

ഡാസിൽ സൂപ്പർ കിങ്ങ്സ് ടി.സി.എഫ് ബൂപ ജേതാക്കൾ

ജിദ്ദ: (www.kasargodvartha.com 13.04.2014) ജിദ്ദയിലെ ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ച് കഴിഞ്ഞ ഒരു മാസമായി വാരാന്ത്യ അവധി ദിനങ്ങളിൽ ബാഗ്ദാദിയ ഗ്രൌണ്ടിൽ നടന്നു വന്ന ടി.സി.എഫ് ബൂപ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ആറാം എഡിഷന് ആവേശകരമായ കൊടിയിറക്കം. അത്യാവേശകരമായ ഫൈനൽ മത്സരത്തിൽ മുൻ ജേതാക്കളായ ടാര്ഗറ്റ് ഗൈസിനെ 11 റണ്‍സിനു തോൽപ്പിച്ച് ഡാസിൽ സൂപ്പർ കിങ്ങ്സ് ച്യാമ്പ്യന്മാരായി.

ടോസ് നേടി ആദ്യം ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഡാസിൽ നിശ്ചിത പന്ത്രണ്ട് ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 103 റണ്‍സ് നേടിയപ്പോൾ, ടാര്ഗറ്റ് ഗൈയ്സിന്റെ മറുപടി നാല് വിക്കറ്റിനു 92 റണ്‍സിൽ അവസാനിച്ചു. ആദ്യം ബാറ്റു ചെയ്ത ടാസിലിന്റെ തുടക്കം മന്ദഗതിയിലായിരുന്നു, മികച്ച ലൈനിലും ലെങ്ങ്തിലും ബൌൾ ചെയ്ത ടാര്ഗറ്റ് ഗൈയ്സിന്റെ ബോളർമാർ അരങ്ങുവാണപ്പോൾ സ്കോറിംഗ് തീര്ത്തും ദുഷ്കരമായി. എന്നാൽ ഒരറ്റത്ത് നങ്കൂരമിട്ടു കളിക്കുകയും അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ്ങ് പുറത്തെടുത്ത അബു ഹുറൈറയുടെ മികച്ച ഇന്നിങ്ങിന്റെ (33 റണ്‍സ്, 19 പന്തിൽ) ബലത്തിൽടീം പൊരുതാനുള്ള സ്കോർ നേടി. ഒരറ്റത്ത് സ ലിം മികച്ച പിന്തുണ നൽകി ( 22 റണ്‍സ്, 12 പന്തിൽ). അവസാന രണ്ടു ഓവറിൽ മാത്രം 27 റണ്‍സാണ് ഡാസിൽ അടിച്ചുകൂട്ടിയത്. ടാർഗറ്റ് ഗൈസിനു വേണ്ടി ആദിൽ രണ്ടു വിക്കറ്റ് വീഴ്ത്തി.

104 റണ്‍സിന്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ടാർഗറ്റ് ഗൈസിനു പക്ഷെ ഡാസിൽ ബൌളർമാരുടെ തീപാറുന്ന പന്തുകൾക്കും മിന്നുന്ന ഫീൽഡിങ്ങിനും മുന്നിൽ പതറിപ്പോയി. എന്നാൽ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ അബു നവാസും റഹീമും അപ്രതീക്ഷിതമായി വന്ന പൊടിക്കാറ്റിനെപോലും തോൽപ്പിച്ച് സ്കോർ മെല്ലെ ചലിപ്പിച്ചു. ഫൈനൽ മത്സരത്തിന്റെ മുഴുവൻ ചാരുതയും, സമ്മർദവും, ജയപരാജയങ്ങളും മാറി മറിഞ്ഞ അവസാന ഓവറുകൾ ശ്വാസമടക്കിപിടിച്ചാണ് കാണികൾ കളി കണ്ടു തീർത്തത്. മികച്ച ഫോമിൽ ബാറ്റുചെയ്ത അബു നവാസ് (39 റണ്‍സ്, 38 പന്തിൽ) അവസാന ഓവറിൽ പുറത്തായത് കളിയുടെ വഴിത്തിരിവായി. ഫൈനലിൽ മികച്ച ഓൾറൌണ്ടർ പ്രകടനം കാഴ്ചവെച്ച ടാസിലിന്റെ അബു ഹുരൈറയെ ഫൈനലിലെ താരമായി തിരഞ്ഞെടുത്തു.

ടൂണമെന്റിലെ ബെസ്റ്റ് ബാറ്റ്സ്മാന്‍ - അലി നവാസ് (ടാർഗറ്റ് ഗയ്സ്), ബെസ്റ്റ് ബൌളര്‍ മസ്സർ അലി (നോക്കിയ ടുസ്കെര്സ്), സ്പിരിട്ടട് പ്ലയെർ - നസീര് (ദാസിൽ ) ഫാസ്റ്റെസ്റ്റ് 50 (ജഹാൻഗിർ , സ്ട്രയ്ക് കെ.കെ.ആർ ), ബെസ്റ്റ് ഫീൽദർ (മൊഹമ്മെദ് മക്കി , ഹൈദരാബാദ് രോയല്സ് ), പുതുമുഖ ടീം (ഖിന്ദ്), ബെസ്റ്റ് വിക്കറ്റ് കീപ്പർ (രാഫകത് , ടാർഗറ്റ് ഗയ്സ്), നോക്കിയ ഹിറ്റ്‌ ദി ബോർഡ്‌ (സൊഹൈൽ , കിന്ദ്), ബെസ്റ്റ് ഓൾ റൌണ്ടർ (ബാദുഷ, ലോതെര്സ് ക്രിക്കറ്റ്‌ ക്ലബ്‌) എന്നിവര്‍ക്ക് ടി സി എഫ് ട്രോഫി കൂടാതെ എയര്‍ അറേബ്യ സ്പോണ്‍സര്‍ ചെയ്ത എയര്‍ ടിക്കറ്റ്‌, ജീപാസ്, റീഗൽ ഡേ ടു ഡേ, റോയൽ ജെന്റ്സ്, ഏഷ്യൻ ചോയ്സ്, ഹോളിടയ്സ് റെസ്റ്റ് രന്റ്റ്, ലാ സാനി രെസ്റ്റൊരെന്റ്, രമാദ, ജോട്ടൻ പൈന്റ്സ് എന്നിവര്‍ സ്പോണ്‍സര്‍ ചെയ്ത സമ്മാനങ്ങളും ലഭിച്ചു. കൂടാതെ ടൂര്‍ണമെന്റിലെ അമ്പയര്‍മാര്‍, കമന്റ്‌ടെറ്റര്‍, മുഴുവന്‍ മത്സരങ്ങളെയും മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡുകള്‍ എന്നിവയും വിതരണം ചെയ്തു. അൽ ജസീറ ഫോർഡ് ഫെയര്‍ പ്ലേ അവാര്‍ഡിന് അര്‍ഹരായി. രജിസ്റ്റർ ചെയ്ത കാണികളിൽ നിന്ന് നറുക്കെടുത്ത 2 എയർ അറേബ്യ ടിക്കെറ്റിന് ആദിൽ അബുബക്കർ, റസാക്ക് എന്നിവർക്ക് എയർ അറേബ്യ റീജണൽ മാനേജർ സയെദ് ഫഹദ് സമ്മാനിച്ചു. ബെസ്റ്റ് ടൂർണമെന്റ് ആരാധകന് ഉള്ള അവാർഡിന് മുഹമ്മദ്‌ ഇക്ബാൽ അർഹനായി.

വിഷിഷ്ടാതിഥികളായ നവോദയ രക്ഷാധികാരി വി.കെ. റൌഫ്, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷരീഫ് കുഞ്ഞ്‌, ഐ സി സി സൗദി പ്രസിഡന്റ്‌ കുഞ്ഞവുട്ടി അബ്ദുൽ ഖാദർ, പാക്ക് പ്ലസ്‌ ജി.എം. മോഹൻ ബാലന, പ്രൊഫസർ രയ്നോളഡ്, സദാഫ്കോ പ്ലാനിംഗ് മാനേജർ ഇക്ബാൽ പട്ടേൽ, ടി എം ഡബ്ലു എ പ്രസിഡന്റ്‌ അബ്ദുൽ കരീം കെ എം, സലിം വി.പി, സമീർ കോയകുട്ടി, ഇ.എഫ്.എസ് ബഷീർ എന്നിവർ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

മുഖ്യ അതിഥി ബൂപ അറേബ്യ ചീഫ് ഫിനാൻസ് ഓഫീസർ (CFO) ഫ്രേസർ ഗ്രെഗോരി ചാമ്പ്യൻസ് ട്രോഫി ഡാസിൽ സൂപ്പർ കിങ്ങ്സ് ക്യാപ്റ്റൻ ജനീഷ് ബാബുവിന് കൈമാറി. എഫ്.എസ്.എൻ റണ്ണർ അപ്പ്‌ ട്രോഫി ടാർഗറ്റ് ഗയ്സിനു ബൂപ അറേബ്യ ഫിനാൻസ് മാനേജർ മുഹമ്മദ്‌ ഹന്നോ കൈമാറി.

തബ്രീസ് തജ്മലിന്റെ ഖിരാതോടെ തുടങ്ങിയ സമ്മാനദാന ചടങ്ങുകള്‍ക്ക് അബ്ദുൽ കാദര് മോചെരി, അന്‍വര്‍ സാദത് ടി എം, ശഹനാദ്, സഫീൽ, നബീൽ എന്നിവര്‍ നേതൃതം നല്‍കി. ടി സി എഫ് സെക്രട്ടറി മുഹമ്മദ്‌ ഫസീഷ് സ്വാഗതവും പ്രസിഡന്റ് അൻവർ സാദത് അധ്യക്ഷതയും വഹിച്ചു. മുഖ്യാതിഥിയായ ബൂപ ചീഫ് ഫിനാൻസ് ഓഫീസർ ഫ്രേസർ ഗ്രെഗോരി സംഘാടന മികവിനെ പ്രത്യേകം എടുത്തു പറയുകയും വിവിധ രാജ്യക്കാരായ പങ്കെടുത്ത മുഴുവൻ കളിക്കാരെയും ടീമുകളെയും അഭിനന്ദിക്കുകയും ചെയ്തു.

സമ്മാന ദാന ചടങ്ങുകൾക്ക് കമാന്റ്റെറ്റർ അജ്മൽ നസീർ അവതാരകനായിരിന്നു. ഷംസീർ പി.ഓ വിശിഷ്ടാ അതിഥികള്‍ക്കും ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും കാണികള്‍ക്കും മികച്ച ഒത്തൊരുമയോടെ ടൂര്‍ണമെന്റ് സംഘടിപ്പിച്ച ടി.സി.എഫ് അംഗങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തി.

ഡാസിൽ സൂപ്പർ കിങ്ങ്സ് ടി.സി.എഫ് ബൂപ ജേതാക്കൾ

ഡാസിൽ സൂപ്പർ കിങ്ങ്സ് ടി.സി.എഫ് ബൂപ ജേതാക്കൾ

ഡാസിൽ സൂപ്പർ കിങ്ങ്സ് ടി.സി.എഫ് ബൂപ ജേതാക്കൾ

ഡാസിൽ സൂപ്പർ കിങ്ങ്സ് ടി.സി.എഫ് ബൂപ ജേതാക്കൾ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഗൂഗിള്‍ ഗ്ലാസ് എത്തുന്നു; വില്പന ഒരു ദിവസം മാത്രം

Keywords:  Jeddah, Gulf, Cricket Tournament, TCF, EFS, Ajmal Naseer, Saudi Arabia, Holiday, Target Guys, Baghdadiya ground, 6th TCF Cricket Tournament for Bupa Champions Trophy

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia