city-gold-ad-for-blogger

ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റി ബഹ്‌റൈന്‍ ചാപ്റ്റര്‍ കണ്‍വെണ്‍ഷന്‍ സംഘടിപ്പിച്ചു

മനാമ: (www.kasargodvartha.com 23.05.2017) പ്രമുഖ മതഭൗതിക സമന്വയ സ്ഥാപനമായ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ പ്രചരണ കണ്‍വെണ്‍ഷന്‍ ബഹ്‌റൈനില്‍ നടന്നു. ഈയിടെ ബഹ്‌റൈനില്‍ രൂപീകൃതമായ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ബഹ്‌റൈന്‍ ചാപ്റ്റര്‍ ആണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.

ഉമ്മുല്‍ ഹസം ബാങ്കോക്ക് റസ്‌റ്റോറന്റ് ഹാളില്‍ന നടന്ന ചടങ്ങ് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദീനീ സ്ഥാപനങ്ങളെ സഹായിക്കുന്നതിലൂടെ മരണാനന്തരവും വിശ്വാസികള്‍ക്ക് പ്രതിഫലം നേടാമെന്ന് അദ്ദേഹം വിശദീകരിച്ചു.

ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റി ബഹ്‌റൈന്‍ ചാപ്റ്റര്‍ കണ്‍വെണ്‍ഷന്‍ സംഘടിപ്പിച്ചു

തുടര്‍ന്ന് ഖലീല്‍ ഹുദവി തളങ്കര മുഖ്യപ്രഭാഷണം നടത്തി. പൂര്‍വ്വികര്‍ തഖ്‌വയിലും ഇഖ്‌ലാസിലുമായി പടുത്തുയര്‍ത്തിയതു കൊണ്ടാണ് ദാറുല്‍ ഹുദ ഇന്ന് പടര്‍ന്ന് പന്തലിച്ചിരിക്കുന്നതെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റി ബഹ്‌റൈന്‍ ചാപ്റ്റര്‍ കണ്‍വെണ്‍ഷന്‍ സംഘടിപ്പിച്ചു

സമസ്ത ജനറല്‍ സെക്രട്ടറി എസ് എം അബ്ദുല്‍ വാഹിദ്, ട്രഷറര്‍ വി കെ കുഞ്ഞു മുഹമ്മദ് ഹാജി, കെ എം സി സി പ്രസിഡന്റ് എസ് വി ജലീല്‍, സൈദലവി മുസ്ലിയാര്‍ അത്തിപ്പറ്റ, അബ്ദുല്‍ ഖാദര്‍ ഉസ്താദ് വേങ്ങര, എ പി ഫൈസല്‍ വല്യാപ്പള്ളി, കരീം വില്യാപ്പള്ളി, മാനു ഹാജി എന്നിവര്‍ പങ്കെടുത്തു. അബ്ദുര്‍ റഊഫ് ഫൈസി ചെമ്മാട് അധ്യക്ഷത വഹിച്ചു. മൗസല്‍ മൂപ്പന്‍ തിരൂര്‍ സ്വാഗതവും റിയാസ് പുതുപ്പണം നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Manama, Gulf, Convention, Conducted, Inauguration, Darul Huda University Bahrain chapter convention conducted.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia