city-gold-ad-for-blogger

ദമ്മാം കാസര്‍കോട് ഈദ് നൈറ്റ് 15ന്

ജിദ്ദ: (www.kasargodvartha.com 09/09/2016) ദമ്മാം കാസര്‍കോട് കൂട്ടായ്മ സംഘടിപ്പിക്കുന്ന ഈദ് നൈറ്റ് സെപ്തംബര്‍ 15 ന് നടക്കും. ഈദ് ആഘോഷത്തോടനുബന്ധിച്ച് കലാ കായിക പരിപാടികള്‍ അല്‍ കോബാര്‍ അസീസിയ ഹാഫ്മൂണ്‍ ബീച്ച് കാസിനോവ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

തനത് മുസ്ലിം ശൈലിയിലുള്ള ഒപ്പന, ദഫ് മുട്ട്, കോല്‍ക്കളി, മാപ്പിളപ്പാട്ടുകള്‍ എന്നിവ കൂടാത്തെ ഫാഷന്‍ ഷോ, ഗ്രൂപ്പ് ഡാന്‍സ്, നീന്തല്‍ മത്സരം, വോളിബോള്‍, മ്യൂസിക്ക് ചെയര്‍, കലം പൊട്ടിക്കല്‍, ക്വിസ് മത്സരം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. മത്സരത്തില്‍ വിജയികളാവുന്നവര്‍ക്ക് സമ്മാനങ്ങള്‍ ഉണ്ടായിരിക്കുമെന്നും ഭാരവാഹികളായ അന്‍വര്‍ ഖാന്‍, ആഷി ചാലേക്കുന്ന്, സാജി ഇസ്സത്ത്, ഹാഷിം പട്‌ള, ഫിറോസ് തളങ്കര എന്നിവര്‍ അറിയിച്ചു. പരിപാടികള്‍ 15 ന് വൈകിട്ട് കൃത്യം ഏഴ് മണിക്ക് ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ദമ്മാം കാസര്‍കോട് ഈദ് നൈറ്റ് 15ന്


Keywords:  Kasaragod, Gulf, Eid_Ul_Hajj, Eid meet, Dammam, Jiddah, Dammam Kasaragod Eid night on 15th.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia