city-gold-ad-for-blogger

ദമ്മാം കാസര്‍കോട് ജില്ലാ കെ എം സി സി ഭാരവാഹികള്‍

ദമ്മാം: (www.kasargodvartha.com 5/11/2016) ദമ്മാം കാസര്‍കോട് ജില്ലാ കെ എം സി സി യുടെ ജനറല്‍ ബോഡി യോഗം ദമ്മാമിലെ ബദര്‍ അല്‍ റബി ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. പ്രവാസി സമൂഹം പങ്കെടുത്ത യോഗം കിഴക്കന്‍ പ്രവിശ്യാ കെ എം സി സി അദ്ധ്യക്ഷന്‍ ഖാദര്‍ ചെങ്കള ഉദ്ഘാടനം ചെയ്തു.  യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ദമ്മാം കാസര്‍കോട് ജില്ലാ കെ എം സി സി ഭാരവാഹികള്‍അബ്ദുല്‍ ഖാദര്‍ അണങ്കൂര്‍ (പ്രസിഡന്റ്). ഹബീബ് മൊഗ്രാല്‍ (ജനറല്‍ സെക്രട്ടറി). അറഫാത് ചെമ്മനാട്, ഹസ്സന്‍ അഡൂര്‍, അഹമ്മദ് വിദ്യാനഗര്‍, ജലീല്‍ ചൂരി (വൈസ് പ്രസിഡന്റുമാര്‍). ജമാല്‍ ആലംപാടി, ഇഖ്ബാല്‍ അമ്പാട്ട്, ജുനൈദ് കാഞ്ഞങ്ങാട്, ഗഫൂര്‍ പായോട്ട, ഹാരിസ് പടുപ്പില്‍ (ജോയന്റ് സെക്രട്ടറിമാര്‍). ഹാരിസ് ഖത്തര്‍ (ഓര്‍ഗനൈസിങ്ങ് സെക്രട്ടറി). നവാസ് അണങ്കൂര്‍ (ട്രഷറര്‍). ഖാളി മുഹമ്മദ് (ചെയര്‍മാന്‍). സുലൈമാന്‍ കൂലേരി, സൈനുല്‍ ആബിദീന്‍ തങ്ങള്‍ (വൈസ് ചെയര്‍മാന്‍മാര്‍). ആഷി നെല്ലിക്കുന്ന് (സ്‌പോര്‍ട്‌സ് കണ്‍വീനര്‍)

ദമ്മാം കാസര്‍കോട് ജില്ലാ കെ എം സി സി ഭാരവാഹികള്‍
ഹബീബ് മൊഗ്രാല്‍
(ജനറല്‍ സെക്രട്ടറി)
കെ എം സി സി സൗദി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ എഞ്ചിനീയര്‍ സി ഹാഷിം, കിഴക്കന്‍ പ്രവിശ്യ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, ഖാദി മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. റിട്ടേണിങ് ഓഫീസര്‍മാരായ ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി അദ്ധ്യക്ഷന്‍ മാലിക് മഖ്ബൂല്‍, മലപ്പുറം ജില്ലാ കെ എം സി സി പ്രസിഡണ്ട് കുഞ്ഞഹമ്മദ് കടവനാട് എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പണി പൂര്‍ത്തിയാക്കിയ ബൈത്തു റഹ്മയുടെ താക്കോല്‍ദാനം രണ്ട് മാസത്തിനകം കൈമാറും. ജില്ലയില്‍ ശിഹാബ് തങ്ങള്‍ കുടിവെള്ള  പദ്ധതി വിപുലമായി നടപ്പിലാക്കാനും, സി എച്ച് സെന്ററിലേക്കുള്ള ഡയാലിസിസ് മെഷീന്‍ പദ്ധതി നടപ്പാക്കാനും വരും മാസങ്ങളില്‍ ദമ്മാം കാസര്‍കോട് ജില്ലാ കെ എം സി സി പദ്ധതികള്‍ ആവിഷ്‌കരിക്കും.

Keywords:  Gulf, Damam, KMCC, Office- Bearers, Kasargod District, Badar al rabi Auditorium, Khader Chengala, inauguration, Abdul Khader Anangoor, Habeeb Mogral, Arafath Chemnad, Hassen Adoor.


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia