city-gold-ad-for-blogger

പാസ്‌പോര്‍ട്ടിന്റെ കവര്‍ പേജിന് കേടുപാടുകള്‍; ഷാര്‍ജയിലേക്ക് പുറപ്പെട്ട യുവാവിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു

പയ്യന്നൂര്‍: (www.kasargodvartha.com 09/03/2016) പാസ്‌പോര്‍ട്ടിന്റെ കവര്‍ പേജില്‍ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഷാര്‍ജയിലേക്ക് പുറപ്പെട്ട യുവാവിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. കുഞ്ഞിമംഗലം സ്വദേശി അരുണ്‍ ബാലചന്ദ്രനാണ് ഷാര്‍ജ വിമാനത്താവളത്തില്‍ 15 മണിക്കൂറോളം കാത്തിരുന്ന ശേഷം വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയാതെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്.

കോഴിക്കോട്ട് നിന്ന് എയര്‍ അറേബ്യ വിമാനത്തിലാണ് അരുണ്‍ ഷാര്‍ജയിലേക്ക് തിരിച്ചത്. എമിഗ്രേഷന്‍ പാസ്‌പോര്‍ട്ട് പരിശോധനക്കിടയിലാണ് പാസ്‌പോര്‍ട്ടിന്റെ കവര്‍പേജിലെ കേടുപാടുകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടിലേക്ക് മടങ്ങിപ്പോയി പാസ്‌പോര്‍ട്ട് പുതുക്കിക്കൊണ്ടുവരാന്‍ എമിഗ്രേഷന്‍ അധികൃതര്‍ അരുണിനോട് നിര്‍ദേശിക്കുകയായിരുന്നു.

തുടര്‍ന്ന് എയര്‍ അറേബ്യ വിമാനത്തില്‍ തന്നെ അരുണിന് കേരളത്തിലേക്ക് മടങ്ങേണ്ടി വന്നു. ഇതിന് നാലുദിവസം മുമ്പ് അരുണ്‍ ഇതേ പാസ്‌പോര്‍ട്ടില്‍ സൗദി അറേബ്യയില്‍ നിന്ന് നാട്ടില്‍ എത്തിയിരുന്നു. ഷാര്‍ജയില്‍ പുതുതായി ജോലി ലഭിച്ചതിനാലാണ് സൗദിയില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് ഷാര്‍ജയിലേക്ക് യാത്ര പുറപ്പെട്ടത്.

പാസ്‌പോര്‍ട്ടിന്റെ കവര്‍ പേജിന് കേടുപാടുകള്‍; ഷാര്‍ജയിലേക്ക് പുറപ്പെട്ട യുവാവിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു

Keywords : Payyannur, Sharjah, Gulf, Youth, Airport, Cover Page, Passport, Arun,Damage in passport cover page; Passenger stopped in Air port.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia