ദല യുവജനോത്സവം ഡിസംബര്‍ 2,3,4 തീയ്യതികളില്‍
Nov 28, 2011, 11:20 IST
ദുബായ്: ദല സംഘടിപ്പിക്കുന്ന 21-ാമത് യുവജനോത്സവം ഡിസംബര്‍ 2,3,4 തീയ്യതികളില്‍ ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ നടക്കും. യു എ ഇ യിലെ എഴുപതോളം വിദ്യാലയങ്ങളില്‍നിന്നുള്ള മുവായിരത്തോളം വിദ്യാര്‍ത്ഥികള്‍ യുവജനോത്സവത്തില്‍ പങ്കെടുക്കും. നൃത്തം , സംഗീതം, സാഹിത്യം, നാടന്‍ കല, പാരമ്പര്യ കല തുടങ്ങിയ വിഭാഗങ്ങളില്‍ 96 വ്യക്തിഗത ഇനങ്ങളിലും, എട്ട് ഗ്രൂപ് ഇനങ്ങളിലുമാണ് മത്സരം നടക്കുന്നത്. മൂന്ന് മുഖ്യവേദികളിലും ഒമ്പത് ഉപവേദികളിലുമായി പരിപാടി അരങ്ങേറും.
യുവതലമുറയുടെ മനസ്സും ഹൃദയവും തൊട്ടറിഞ്ഞ കലാസംസ്‌കാരിക രംഗത്തെ പ്രഗത്ഭരും പ്രശസ്തരും വിധികര്‍ത്താക്കളായി എത്തും. വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും കൊടുക്കുന്നതോടോപ്പം പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും നല്‍കും. വ്യക്തിഗത ഇനങ്ങളില്‍ വിജയികളാകുന്ന ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളില്‍ കലാപ്രതിഭയും കലാതിലകവും കൂടാതെ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സ്‌കൂളുകള്‍ക്ക് ഓവര്‍റോള്‍ ട്രോഫിയും സമ്മാനിക്കും.
Keywords: Dala Youth festival, Dubai, Gulf






