city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊതുമാപ്പ്: നാട്ടില്‍ പോകുന്നവരെ കൊള്ളയടിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹം: ദല

പൊതുമാപ്പ്: നാട്ടില്‍ പോകുന്നവരെ കൊള്ളയടിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹം: ദല ദുബൈ: അംഗീകൃത രേഖകള്‍ കൈവശമില്ലാതെ യു. എ. ഇയില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചു പോകാന്‍ യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ പ്രയോജനം ലഭിക്കാന്‍ ഇന്ത്യന്‍ പ്രവാസികള്‍ 69 ദിര്‍ഹം(ആയിരം ഇന്ത്യന്‍ രൂപ) മുടക്കേണ്ടി വരുമെന്നത് അംഗികരിക്കാന്‍ കഴിയില്ല.

ഡിസംബര്‍ നാലിന് ആരംഭിക്കുന്ന പൊതുമാപ്പിന്റെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തി സൗജന്യമായി യാത്രാരേഖകളും വിമാനടിക്കറ്റും അനുവദിച്ച് അവരെ നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണം. ഇത് നടപ്പാക്കാനുള്ള നിര്‍ദേശം അബുദാബിയിലെ ഇന്ത്യന്‍ എംബസിക്കും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്നും നല്‍കണമെന്ന് ദല പ്രസിഡന്റ് മാത്തുക്കുട്ടി കാടോണ്‍, കേന്ദ്ര സര്‍ക്കാറിന്നയച്ച അടിയന്തര സന്ദേശത്തില്‍ ആവശ്യപ്പെട്ടു. തിരിച്ചെത്തുന്നവരെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈയ്യെടുക്കണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

Keywords: Dala, UAE, Dubai, Dubai, Abudhabi, Gulf, Malayalam news, Dala protest against Indian authority movement

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia