ദല ദുബായ് ഡോ: സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
Jan 26, 2012, 10:36 IST
![]() |
അനുസ്മരണ യോഗത്തില്‍ ബഷീര്‍ തിക്കോടി സംസാരിക്കുന്നു. പി. ശിവപ്രസാദ്, കെ.ജെ. മാത്തുക്കുട്ടി, പി. മണികണ്ഠന്‍ എന്നിവര്‍ വേദിയില്‍ |
ദുബായ്: കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി എഴുത്തുകാരനായും പ്രഭാഷകനായും സാമൂഹ്യ വിമര്‍ശകനായും അധ്യാപകനായും പത്രപ്രവര്‍ത്തകനായും നിറഞ്ഞു നിന്നിരുന്ന ഡോ.സുകുമാര്‍ അഴീക്കോടിന്റെ നിര്യാണം കേരളത്തിന് തീരാ നഷ്ടമാണ്. അനീതിക്കും, അധര്‍മ്മത്തിനും, അഴിമതിക്കും, ആര്‍ഭാടത്തിനും,സ്വജനപക്ഷപാതത്തിനും, വര്‍ഗ്ഗിയതക്കും ജാതിയതക്കും എന്നുവേണ്ട മനുഷ്യകുലത്തിന് ഹാനികരമായ എന്തിനെയും എതിര്‍ക്കാന്‍ നിര്‍ഭയം പടവാളുയര്‍ത്തിയ ആ പോരാളിയുടെ സ്മരണക്കുമുന്നില്‍ ദല ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ദല അവാര്‍ഡ് ജേതാവുകൂടിയായ ഡോ: സുകുമാര്‍ അഴീക്കോടിന്റെ വിയോഗത്തില്‍ ദല ഹാളില്‍ നടന്ന അനുശോചന ഗോഗത്തില്‍ ദല പ്രസിഡണ്ട് കെ ജെ. മാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. ബഷീര്‍ തിക്കോടി, മണികണ്ഠന്‍, ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സിക്രട്ടറി പി പി അഷറഫ് സ്വാഗതം പറഞ്ഞു.
Keywords: Dala-dubai, Condolence, Sukumar Azheekode, Gulf