കള്ളനോട്ട് കേസ്; പ്രതിയുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്
Feb 7, 2013, 19:18 IST
കാസര്‍കോട്: കാസര്‍കോട് കള്ളനോട്ട് വിതരണം ചെയ്ത കേസിലെ മുഖ്യ പ്രതി ഉടുപ്പി കാപ്പുമുളളൂര് സ്വദേശി മൊയ്തീന് അബ്ബയുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ബുധനാഴ്ചയാണ് ക്രൈംബ്രാഞ്ച് സി.ഐ.പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ഉടുപ്പിയിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
മൊയ്തീന് ഗള്‍ഫിലാണ് .വീട്ടില്‍ നിന്നും ചില രേഖകള്‍ കണ്ടെടുത്തതായി സൂചനയുണ്ട്. മൊയ്തീന്റെ ബാങ്ക് അക്കൗണ്ടും പോലീസ് പരിശോധിച്ചിട്ടുണ്ട്. 31 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ മൊയ്തീന് കാസര്‍കോട്ട് വിതരണം നടത്തിയെന്ന കേസിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് കള്ളനോട്ടുമായി പിടിയിലായ കാസര്‍കോട്ട് സ്വദേശികളെ ചോദ്യം ചെയ്തപ്പോഴാണ് കള്ളനോട്ട് വിതരണം നടത്തുന്ന പ്രധാന സംഘത്തിന്റെ കണ്ണി മൊയ്തീനാണെന്ന് പോലീസിന് വിവരം കിട്ടിയത്. മൊയ്തീനെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
ദുബൈ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് കള്ളനോട്ടുകള്‍ കേരളത്തിലെത്തുന്നുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ചെറുവത്തൂര്‍ കൈതക്കാട്ടെ യുവാവിനെ കള്ളനോട്ടുകളുമായി പിടികൂടിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ അന്വേഷണ സംഘത്തില്‍ പെട്ട ചില പോലീസുകാരും കുറ്റക്കാരാണെന്നു തെളിയുകയും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു.

Keywords: Fake money, Lieu,Raid, Case, House, Crimebranch, Kasaragod, Udupi, Gulf, Police, Natives, Dubai, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.