city-gold-ad-for-blogger

കോവിഡ്; ഒമാനിലെ മുഴുവന്‍ ആശുപത്രികളിലെയും ശസ്ത്രക്രിയകള്‍ മാറ്റിവെക്കാന്‍ തീരുമാനിച്ച് ആരോഗ്യ മന്ത്രാലയം

മസ്‌കത്ത്: (www.kasargodvartha.com 06.04.2021) ഒമാനിലെ മുഴുവന്‍ ആശുപത്രികളിലെയും ശസ്ത്രക്രിയകള്‍ മാറ്റിവെക്കാന്‍ തീരുമാനിച്ച് ആരോഗ്യ മന്ത്രാലയം. കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച് രാജ്യത്തെ മുഴുവന്‍ സ്വകാര്യ ആശുപത്രികള്‍ക്കും മന്ത്രാലയം നോട്ടീസ് നല്‍കി. 

ഏപ്രില്‍ 11 മുതല്‍ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെയാണ് ഉത്തരവ്. കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയും സര്‍കാര്‍, സ്വകാര്യ ആശുപത്രികളില്‍ രോഗികള്‍ ക്രമാതീതമായി വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ അഡ്മിറ്റ് ചെയ്യല്‍ ആവശ്യമായ സര്‍ജികലും നോണ്‍ സര്‍ജികലുമായ മുഴുവന്‍ ശസ്ത്രക്രിയകളും മാറ്റിവെക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം സിസേറിയന്‍ അടക്കമുള്ള അത്യാവശ്യ ശസ്ത്രക്രിയകള്‍ക്ക് ഇളവനുവദിച്ചിട്ടുണ്ട്. 

കോവിഡ്; ഒമാനിലെ മുഴുവന്‍ ആശുപത്രികളിലെയും ശസ്ത്രക്രിയകള്‍ മാറ്റിവെക്കാന്‍ തീരുമാനിച്ച് ആരോഗ്യ മന്ത്രാലയം

Keywords: Muscat, News, Gulf, World, Top-Headlines, COVID-19, Health, Hospital, Covid safety: All surgeries to be postponed in hospitals in Oman

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia