ശാര്‍ജയില്‍ സ്‌കൂളിലെത്തുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പി സി ആര്‍ പരിശോധന നിര്‍ബന്ധം
ശാര്‍ജ: (www.kasargodvartha.com 06.04.2021) ശാര്‍ജയില്‍ ഏപ്രില്‍ 11 മുതല്‍ ക്ലാസ് പഠനം പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളിലെത്തുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പി സി ആര്‍ പരിശോധന നിര്‍ബന്ധം. സ്‌കൂളില്‍ എത്തുന്നതിന് 72 മണിക്കൂര്‍ മുമ്പെടുത്ത പരിശോധനയില്‍ വിദ്യാര്‍ഥിളുടെ ഫലം നെഗറ്റീവ് ആയിരിക്കണം. ശാര്‍ജയിലെ സ്വകാര്യ സ്‌കൂളില്‍ ഏപ്രില്‍ 11 നും സര്‍കാര്‍ സ്‌കൂളുകളില്‍ 18 നുമാണ് ക്ലാസുകള്‍ പുനരാരംഭിക്കുക. നേരത്തേ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച ശാര്‍ജയിലെ സ്‌കൂളുകളില്‍ മാസങ്ങള്‍ക്ക് മുമ്പേ ക്ലാസ് പഠനം ആരംഭിച്ചിരുന്നു.
എന്നാല്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചതോടെയാണ് ശാര്‍ജയിലെ സ്‌കൂളുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ പഠനത്തിലേക്ക് മടങ്ങിയത്. ശാര്‍ജ ദുരന്തനിവാരണ സമിതിയാണ് ഇപ്പോള്‍ ക്ലാസ് പഠനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. രക്ഷിതാക്കള്‍ക്ക് ഏത് പഠനരീതി സ്വീകരിക്കാനും അനുമതിയുണ്ടാകും. ക്ലാസ് പഠനമോ, ഓണ്‍ലൈന്‍ പഠനമോ രണ്ടും കൂടിയ രീതിയോ തെരഞ്ഞെടുക്കാമെന്ന് ശാര്‍ജ പ്രൈവറ്റ് എജുക്കേഷന്‍ അതോറിറ്റി അറിയിച്ചു. റമദാന്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ക്ലാസ് പഠനം പുനരാംരംഭിക്കുന്നത്.
Keywords: Sharjah, News, Gulf, World, Top-Headlines, Education, School, Students, COVID-19, Covid PCR test must for students as Sharjah schools ready to reopen.