Vaccination | കോവിഡ്: 12-17 പ്രായക്കാര്‍ക്ക് രണ്ടാം ബൂസ്റ്റര്‍ ഡോസിന് അനുമതി നല്‍കി ബഹ്റൈന്‍
May 22, 2022, 08:24 IST
മനാമ: (www.kasargodvartha.com) ബഹ്റൈനില്‍ 12-17 പ്രായക്കാര്‍ക്ക് ഇഷ്ടാനുസരണം രണ്ടാം ബൂസ്റ്റര്‍ ഡോസിന് അനുമതി നല്‍കി ദേശീയ മേഡികല്‍ പ്രതിരോധ സമിതി. ആദ്യ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് ഒമ്പതു മാസത്തിന് ശേഷം ഇവര്‍ക്ക് രണ്ടാം കൊവിഡ് 19 ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. തീരുമാനം വെള്ളിയാഴ്ച മുതലാണ് പ്രാബല്യത്തില്‍ വന്നത്.
അതേസമയം, ഫൈസര്‍-ബയോഎന്‍ടെക് വാക്സിന്‍ അല്ലെങ്കില്‍ ആദ്യ ബൂസ്റ്റര്‍ ഡോസായി സ്വീകരിച്ച വാക്സിന്‍ രണ്ടാം ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കാം. കോവിഡ് രോഗമുക്തരായവര്‍ക്ക് രോഗം സ്ഥിരീകരിച്ച തീയതി മുതല്‍ ആറുമാസത്തിന് ശേഷവും ആദ്യ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് ഒമ്പത് മാസത്തിന് ശേഷവും ഇഷ്ടാനുസരണം രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

Keywords: Manama, News, Gulf, World, Top-Headlines, COVID-19, Vaccinations, Covid: Bahrain allows vaccination for adolescents aged 12-17.