കോവിഡ്; അബൂദബിയില്‍ 30% ശേഷിയില്‍ സിനിമാശാലകള്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് അനുമതി
അബൂദബി: (www.kasargodvartha.com 07.03.2021) കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി 30% ശേഷിയില്‍ അബൂദബിയിലെ സിനിമാശാലകള്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് അനുമതി. അബൂദബി എമിറേറ്റിലെ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റിയാണ് തീരുമാനം അറിയിച്ചതെന്ന് അബൂദബി മീഡിയ ഓഫീസ് ഓഫീസ് വ്യക്തമാക്കി.
മാസ്‌ക് ധരിക്കല്‍, ശാരീരിക അകലം പാലിക്കല്‍, തുടര്‍ച്ചയായി അണുനശീകരണം എന്നിവ ഉള്‍പ്പെടെ എല്ലാ മുന്‍കരുതല്‍ നടപടികളും പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം യുഎഇയില്‍ ശനിയാഴ്ച 2959 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1901 പേരാണ് രോഗമുക്തരായത്. രാജ്യത്ത് ശനിയാഴ്ച 14 കോവിഡ് മരണങ്ങളും റിപോര്‍ട് ചെയ്തു.
Keywords: Abudhabi, news, Gulf, World, Top-Headlines, COVID-19, Covid: Abu Dhabi cinemas to reopen at 30% capacity