കോവിഡ് 19; റാസല്‍ഖൈമയിലെ വിവാഹ ഹാളുകള്‍ വീണ്ടും അടച്ചിടുന്നു
റാസല്‍ഖൈമ: (www.kasargodvartha.com 06.03.2021) റാസല്‍ഖൈമയിലെ വിവാഹ ഹാളുകള്‍ അടച്ചിടാന്‍ വീണ്ടും ഉത്തരവ്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് തീരുമാനം. കല്യാണ ഹാളുകളും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്ന ഹാളുകളും അടച്ചിട്ടത് ഏപ്രില്‍ എട്ടുവരെ തുടരും. കോവിഡ് വ്യാപനം ചെറുക്കാന്‍ ഫെബ്രുവരി 10 മുതലാണ് അടച്ചിടല്‍ നിര്‍ദേശം നല്‍കിയിരുന്നത്.
രണ്ടുമീറ്റര്‍ സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്ന നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. എല്ലാ സര്‍കാര്‍ സേവനങ്ങള്‍ക്കും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച രേഖയോ കോവിഡ് നിര്‍ണയ പരിശോധന ഫലമോ വേണമെന്ന നിബന്ധനയും റാസല്‍ഖൈമയില്‍ നിര്‍ബന്ധമാക്കി.
Keywords: News, Gulf, World, Top-Headlines, COVID-19, Ras Al Khaimah, COVID-19: Wedding, event halls to remain closed in Ras Al Khaimah