ഇന്‍ഡ്യയില്‍ നിന്ന് യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് വീണ്ടും നീട്ടി
May 4, 2021, 17:08 IST
അബൂദബി: (www.kasargodvartha.com 04.05.2021) ഇന്‍ഡ്യയില്‍ നിന്ന് യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് വീണ്ടും നീട്ടി. ഇന്‍ഡ്യയിലെ കോവഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ വിലക്ക് നീട്ടുന്നതായി ദേശീയ ദുരന്ത നിവാരണ സമിതിയും സിവില്‍ ഏവിയേഷനും അറിയിച്ചു. നിലവില്‍ ഏര്‍പ്പെടുത്തിയ വിലക്ക് മെയ് 14ന് അവസാനിക്കാനിരിക്കെയാണ് അനിശ്ചിതകാലത്തേക്ക് നീട്ടിയത്.