city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ്-19: ദുബൈയില്‍ പുറത്തിറങ്ങാന്‍ അനുമതിയുള്ളത് ഇവര്‍ക്ക് മാത്രം

ദുബൈ: (www.kasargodvartha.com 05.04.2020) കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണമേര്‍പെടുത്തിയ യു എ ഇയില്‍ ചില വിഭാഗങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി നല്‍കി. സൂപ്പര്‍മാര്‍ക്കറ്റ്, ഹോട്ടല്‍ പാഴ്‌സല്‍ സര്‍വീസ്, ഫാര്‍മസി ഉള്‍പ്പെടെ അവശ്യസേവന മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പുറത്തിറങ്ങാം.

ജലം, വൈദ്യുതി, പെട്രോള്‍- ഗ്യാസ് സ്‌റ്റേഷന്‍, ടെലി കമ്യണിക്കേഷന്‍ സേവനങ്ങള്‍, മാധ്യമ രംഗം, വിമാനത്താവളം, കസ്റ്റംസ്, ഷിപ്പിംഗ്, സെക്യൂരിറ്റി എന്നീ മേഖലകളിലുള്ളവര്‍ക്കും, നഗര ശുചീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കോവിഡ് പ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്ന പൊതു-സ്വകാര്യ മേഖലയിലെ അംഗങ്ങള്‍ക്കും പുറത്തിറങ്ങാം.
കോവിഡ്-19: ദുബൈയില്‍ പുറത്തിറങ്ങാന്‍ അനുമതിയുള്ളത് ഇവര്‍ക്ക് മാത്രം

നിര്‍മാണ ജോലികള്‍ നടത്തുന്നവര്‍ നഗരസഭയുടെ പ്രത്യേക അനുമതി വാങ്ങണം. അവശ്യവസ്തുക്കള്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് ഒരാള്‍ മാത്രമേ പോകാന്‍ പാടുള്ളൂവെന്നും നിര്‍ദേശമുണ്ട്. ബാങ്ക് -മണി എക്‌സ്‌ചേഞ്ച് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് രാവിലെ എട്ടു മണിക്കും ഉച്ചക്ക് രണ്ടു മണിക്കും ഇടയില്‍ ജോലി ആവശ്യത്തിന് പുറത്തിറങ്ങാം. മെയിന്റനന്‍സ് സേവനദാതാക്കള്‍ പ്രവര്‍ത്തനാനുമതിയുള്ള ലോണ്ടറി സ്ഥാപനങ്ങളുടെ ജീവനക്കാര്‍ക്കും ഉച്ചക്ക് രണ്ടു വരെ ജോലിക്കായി പുറത്തിറങ്ങാവുന്നതാണ്.


Keywords:  COVID-19, Dubai, News, Top-Headlines, Trending, Gulf, Covid-19: These peoples allow for went out in Dubai

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia