കോവിഡ് 19; ഒമാനില്‍ ക്രൈസ്തവ ദേവാലയങ്ങളും അമ്പലങ്ങളും അടച്ചു
മസ്‌കത്ത്: (www.kasargodvartha.com 04.04.2021) ഒമാനില്‍ ക്രൈസ്തവ ദേവാലയങ്ങളും അമ്പലങ്ങളും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അടച്ചിട്ടു. കോവിഡ് വ്യാപനം കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. വിശ്വാസികള്‍ വീടുകളിലും വാടകയ്‌ക്കെടുത്ത ഹാളുകളിലും മറ്റും പ്രാര്‍ഥനയ്ക്കായി ഒത്തുചേരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും ദേവാലയങ്ങളുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. പ്രാര്‍ഥനകള്‍ വീടുകളില്‍ മാത്രമായി ചുരുക്കണം.
കഴിഞ്ഞ മാര്‍ച് അവസാനമാണ് കോവിഡ് സാഹചര്യത്തില്‍ അടച്ച ക്രൈസ്തവ ദേവാലയങ്ങളും അമ്പലങ്ങളും ഡിസംബര്‍ അവസാനമാണ് തുറന്നത്. വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തിയുള്ള ആരാധനകള്‍ക്കാണ് അനുമതി ഉണ്ടായിരുന്നത്. ദുഖഃവെള്ളിയാഴ്ചയുടെ ഭാഗമായുള്ള ശുശ്രൂഷകളും മറ്റും വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തിയാണ് നടത്തിയത്. ബാക്കിയുള്ള വിശ്വാസികള്‍ ഓണ്‍ലൈനിലാണ് ആരാധനയില്‍ പങ്കുകൊണ്ടത്.
Keywords: Muscat, News, Gulf, World, Top-Headlines, COVID-19, Religion, Temple, Church, COVID-19: Temples, churches in Oman closed until further notice.