city-gold-ad-for-blogger

കോവിഡ് 19: വിനോദ പരിപാടികള്‍ക്കുള്ള അനുമതി നിര്‍ത്തിവച്ച് ദുബൈ ടൂറിസം വകുപ്പ്

ദുബൈ: (www.kasargodvartha.com 21.01.2021) എമിരേറ്റില്‍ വിനോദ പരിപാടികള്‍ക്കുള്ള അനുമതി താല്‍ക്കാലികമായി നിര്‍ത്തിവച്ച് ദുബൈ ടൂറിസം വകുപ്പ്. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് നടപടി. ദുബൈ മീഡിയ ഓഫിസ് ആണ് ഇതു സംബന്ധിച്ച് ഔദ്യോഗികമായി ട്വീറ്റ് ചെയ്തത്. പൊതു ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുന്നതിന്റെ ഭാഗമായാണ് നടപടി.  

ആരോഗ്യവകുപ്പ് അധികൃതരുമായി ദുബൈ ടൂറിസം വകുപ്പ് കോവിഡ് സംബന്ധിച്ച പുരോഗതി വിലയിരുത്തുന്നത് തുടരും. കഴിഞ്ഞ മൂന്നാഴ്ചക്കിടെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്ന് ദുബൈ അധികൃതര്‍ 20 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയിരുന്നു.

കോവിഡ് 19: വിനോദ പരിപാടികള്‍ക്കുള്ള അനുമതി നിര്‍ത്തിവച്ച് ദുബൈ ടൂറിസം വകുപ്പ്

Keywords: Dubai, news, Gulf, World, Top-Headlines, COVID-19, health, Covid-19 rules: Dubai suspends entertainment activities

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia