city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ്-19: പ്രവാസികളെ തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഐ എന്‍ എല്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

കാസര്‍കോട്: (www.kasargodvartha.com 10.04.2020) കോവിഡ്-19 ഭീതിയില്‍ കഴിയുന്ന പ്രവാസികളെ തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഐ എന്‍ എല്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഐ എന്‍ എല്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാടാണ് പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്.

കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ 'പ്രവാസികള്‍ നമ്മെ പോലെ കേരളീയരാണ്, ഒരുപക്ഷെ അവര്‍ നമ്മളെക്കാള്‍ കേരളീയരാണ്' എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പ്രവാസി മലയാളികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കികൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഈ നിലപാടുകള്‍ വളരെ പ്രതീക്ഷയോടെയാണ് പ്രവാസി സമൂഹം കാണുന്നത്.

കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രവാസി മലയാളികള്‍ തീര്‍ത്തും ദുരിതത്തിലായിരിക്കുകയാണ്. പലരും രോഗം സ്ഥിരീകരിച്ച് ഐസുലേഷനിലും ക്വാറന്റൈനിലുമാണ്. അവരുടെയൊക്കെ ജീവിത സാഹചര്യം അവിടെ അനുദിനം വഷളായിക്കൊണ്ടിരിക്കുന്നു. ജോലി ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങള്‍ ആഴ്ചകളായി അടഞ്ഞു കിടക്കുന്നതിനാല്‍ പലരുടെയും കൈയ്യില്‍ അത്യാവശ്യ ചിലവുകള്‍ക്കുള്ള പണം പോലുമില്ല. ബാച്ചിലര്‍ റൂമുകളില്‍ പത്തും പന്ത്രണ്ടും ആളുകള്‍ ഒന്നിച്ചു താമസിക്കുന്ന രീതിയാണ് ഈ രോഗം ഏറെ പിടിമുറുക്കിയിരിക്കുന്ന ദുബൈയിലെ നൈഫ് പോലുള്ള മേഖലകളില്‍ കണ്ടുവരുന്നത്. അതാണ് ഏറെ അപകടകരമാകുന്നത്. ഒരാള്‍ക്ക് കോവിഡ് 19 രോഗം വരികയാണെങ്കില്‍ കൂടെ താമസിക്കുന്ന മുഴുവന്‍ പേര്‍ക്കും ഈ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ചു തികച്ചും നിസ്സഹായരായി പോകുന്ന അവസ്ഥയാണിപ്പോള്‍.
കോവിഡ്-19: പ്രവാസികളെ തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഐ എന്‍ എല്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

കേരളത്തില്‍ പ്രളയങ്ങള്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ മലയാള മണ്ണിനും സര്‍ക്കാരിനും താങ്ങും തണലായും നിന്നവരാണ് പ്രവാസികള്‍. ഈ വിഷമഘട്ടത്തില്‍ കേരള സര്‍ക്കാര്‍ പ്രവാസി മലയാളികളുടെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ അവര്‍ക്ക് തിരിച്ചെത്താനുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവന്ന് പ്രവാസികളെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയച്ച് മുഖ്യമന്ത്രി പറഞ്ഞത് പോലെ കേരളത്തിന്റെ നട്ടെല്ലായ പ്രവാസികളെ തിരികെ കൊണ്ട് വരാനുള്ള പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടക്കം കുറിക്കണമെന്ന് മൊയ്തീന്‍ കുഞ്ഞി കളനാട് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.


Keywords: Kasaragod, Kerala, News, COVID-19, INL, Gulf, Covid-19: INL demands to protect gulf expatriates

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia