city-gold-ad-for-blogger

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ച് അജ്മാന്‍

അജ്മാന്‍: (www.kasargodvartha.com 24.05.2021) കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ച് അജ്മാന്‍. പാര്‍ടികള്‍ക്കും ഹോടെലുകളിലെ വിവാഹ ചടങ്ങുകള്‍ക്കും മറ്റും അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കുലറാണ് അജ്മാനിലെ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അധികൃതര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇളവുകള്‍ ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 

ആളുകള്‍ ഒത്തുകൂടുന്ന എല്ലാ പരിപാടികളിലും കോവിഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പരിപാടികളുടെ സംഘാടകരും പങ്കെടുക്കുന്നവരുമടക്കം എല്ലാവരും കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവരായിരിക്കണം. പാര്‍ടികളിലും വിവാഹ ചടങ്ങുകളിലും കോവിഡ് നിയമങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പരമാവധി 100 പേര്‍ക്ക് വരെ പങ്കെടുക്കാം. 

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ച് അജ്മാന്‍

Keywords: Ajman, News, Gulf, World, COVID-19, Top-Headlines, Wedding, Party, Vaccination, Covid-19: Ajman weddings, parties to resume with vaccinated guests, staff

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia